വിമാന ദുരന്തം ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ അന്വേഷിക്കും
പതിനാലംഗ സംഘമാണ് ഡൽഹിയിൽ നിന്നെത്തിയത്. മാഹിതോഷ് ഭരദ്വാജ്, ഉമ ശങ്കർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിലെത്തി പരിശോധന നടത്തുന്നത്.
കോഴിക്കോട് :കരിപ്പൂർ വിമാന ദുരന്തത്തിൽ ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ അധികൃതർ പരിശോധന ആരംഭിച്ചു. പതിനാലംഗ സംഘമാണ് ഡൽഹിയിൽ നിന്നെത്തിയത്. മാഹിതോഷ് ഭരദ്വാജ്, ഉമ ശങ്കർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിലെത്തി പരിശോധന നടത്തുന്നത്. വിമാനത്താവളത്തിൽ സുരക്ഷ പാളിച്ച ഉണ്ടോ എന്നത് ഡിജിസിഎ പരിശോധിക്കും.വിമാന ദുരന്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സിവിൽ എവിയേഷൻ മന്ത്രി ഹർദ്ധീപ് സിംഗ് പുരി പറഞ്ഞു. അപകടത്തിന്റെ യഥാർത്ഥകാരണം പുറത്ത് കൊണ്ട് വരും. ഉഹാപോഹങ്ങൾക്ക് ഇപ്പോൾ അടിസ്ഥാനമില്ലെന്നും അപകടത്തിനിരയായവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നതായും മന്ത്രി പറഞ്ഞു .
കണ്ടയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാൽ മലപ്പുറത്തെ നാട്ടുകാർ തുടക്കത്തിൽ തന്നെ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് എത്തി. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ തന്നെ അപകടം നടന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയത്. അപകടം നടന്നയുടന്‍ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയതും.
വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന ആളുകള്‍, നാട്ടിലെത്തിയാല്‍ ക്വാറന്റീനില്‍ പോകേണ്ടവര്‍, പലർക്കും രോഗബാധ ഉണ്ടായിരു ന്നിരിക്കണം, പക്ഷേ അതൊന്നും നാട്ടുകാര്‍ കണക്കിലെടുത്തില്ല. അവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏൽപ്പിക്കാനും അവർ മുൻപന്തിയിൽ തന്നെ നിന്നു. വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്
ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.