കരമനയിലെ ദുരൂഹ മരണങ്ങൾ കേസ് ക്രൈംബ്രാഞ്ചിന്
കൂടത്തായി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബന്ധുവായ പ്രസന്ന കുമാരിയമ്മ പരാതി നൽകിയതോടെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
തിരുവനതപുരം :കരമനയിലെ സമ്പന്നകുടുംബത്തിലെ ദുരൂഹ മരണങ്ങളില്‍ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി കുടുംബത്തിലെ . മുൻ കാര്യസ്ഥനായ സഹദേവൻ ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി പോലീസ്മൊ ഴിയെടുത്തു. മരണങ്ങളിൽ ദുരൂഹതയില്ലെന്ന് സഹദേവനും ജോലിക്കാരി ലീലയും പൊലീസിന് മൊഴി നൽകി.2018 സെപ്റ്റംബർ അഞ്ചിന് ജില്ലാ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ തന്നെ മരണങ്ങളിലും സ്വത്ത്ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കൂടത്തായി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബന്ധുവായ പ്രസന്ന കുമാരിയമ്മ പരാതി നൽകിയതോടെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഇതേത്തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത് . പ്രാഥമിക വിവര ശേഹരണത്തിനായി മുൻ കാര്യസ്ഥൻ സഹദേവനെ ഇന്നലെ വൈകിട്ട് കരമന പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു. കൊലപാതകങ്ങളിൽ ദുരൂഹതയില്ലെന്നാണ് സഹദേവന്റെ മൊഴി. അതേസമയം നിയമപ്രകാരം തനിക്ക് 66 സെന്റ് ഭൂമി ലഭിച്ചതായി സഹദേവൻ മൊഴി നല്‍കി.ജയമാധവന്റെ പേരിൽ തയ്യാറാക്കിയ വിൽപത്രം വ്യാജമാണെന്ന ക്രൈംബ്രാഞ്ച് അന്വേഷണം ശരി വയ്ക്കുന്നതാണ് ജോലിക്കാരി ലീലയുടെ മൊഴി. തനിക്ക് എഴുത്തും വായനയും അറിയില്ല. വിൽപത്രം തയ്യാറാക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ഇരുപത്തിമൂന്നര ലക്ഷം രൂപ ജയമാധവന്റെ സാന്നിധ്യത്തിൽ രവീന്ദ്രൻ നായർ നൽകിയെന്നും ലീല വ്യക്തമാക്കി. ജില്ലാ ക്രൈംബ്രാഞ്ച് ഡി.സി.പി മുഹമ്മദ് ആരിഫാണ് കേസ് അന്വേഷിക്കുന്നത്. കേസ് ഉടൻ ക്രൈംബ്രാഞ്ചിന്കൈമാറിയേക്കും