കോവിഡ് 19 കണ്ണൂര്‍ ഇരിട്ടിയില്‍ മാധ്യമപ്രവര്‍ത്തകർ ഉള്‍പ്പെടെ 50 ഓളം പേര്‍ നിരീക്ഷണത്തില്‍
ദുബൈയില്‍ നിന്നും ബംഗലുരുവഴി റോഡുമാര്‍ഗ്ഗം കൂട്ടുപുഴ അതിര്‍ത്തി കടന്ന് നാട്ടിലെത്തിയ 12 പേര്‍ ഉള്‍പ്പെട്ട സംഘത്തിലെ ഒരാള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്
കണ്ണൂര്‍: ദുബൈയില്‍ നിന്നും ബംഗലുരു വിമാനത്താവളം വഴി കണ്ണൂരിൽ എത്തിയ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പൊലിസും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ 50 ഓളം പേര്‍ കണ്ണൂര്‍ ഇരിട്ടിയില്‍ നിരീക്ഷണത്തില്‍. രോഗം സ്ഥിരീകരിച്ചയാളും ഒപ്പമുണ്ടായിരുന്ന 11 പേരും സഞ്ചരിച്ച വാഹനം കിളിയന്തറ ചെക്ക് പോസ്റ്റില്‍ പരിശോധിച്ചവരാണ് നിരീക്ഷണത്തില്‍. വാഹന പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.
ദുബൈയില്‍ നിന്നും ബംഗലുരുവഴി റോഡുമാര്‍ഗ്ഗം കൂട്ടുപുഴ അതിര്‍ത്തി കടന്ന് നാട്ടിലെത്തിയ 12 പേര്‍ ഉള്‍പ്പെട്ട സംഘത്തിലെ ഒരാള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ദുബൈയില്‍ വിവിധ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പന്ത്രണ്ടംഗ സംഘം കഴിഞ്ഞ ദിവസമാണ് ബംഗലുരു വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് നാട്ടിലെത്തുന്നതിനായി ബംഗലുരുവില്‍ നിന്നും ടാക്‌സിയില്‍ പുറപ്പെട്ട സംഘത്തെ കൂട്ടുപുഴ ആര്‍ ടി ഒ ചെക്ക് പോസ്റ്റില്‍ മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു.തുടര്‍ന്ന് ടാക്‌സി ഉപേക്ഷിച്ച സംഘം കൂട്ടുപുഴയില്‍ നിന്നും ഇരിട്ടിയിലേക്ക് ഭാഗത്തേക്ക് സ്വകാര്യ ബസ്സില്‍ യാത്ര തുടര്‍ന്നു
കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് സംയുക്ത പരിശോധന സംഘം വാഹന പരിശോധനയ്ക്കിടെ പന്ത്രണ്ടംഗ സംഘത്തെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് നിരീക്ഷണത്തിലാക്കി. അതിര്‍ത്തി കടന്നെത്തി പന്ത്രണ്ടംഗ സംഘത്തില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരികരിച്ചതോടെ സംഭവസ്ഥലത്ത് വാര്‍ത്ത ശേഖരിക്കാനെത്തിയ ഇരിട്ടിയിലെ 4 മാധ്യമ പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് ഡ്യൂട്ടി യിലു ണ്ടായിരുന്ന 2 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അടക്കം 17 എക്‌സൈസ് ഉദ്യോഗസ്ഥര്‍, ഇരിട്ടി എസ്.ഐ യുള്‍പ്പെടെ രണ്ട് വനിതാ സിവില്‍ പൊലിസ് ഓഫീസറടക്കം 5 പൊലിസുകാര്‍, റവന്യൂ, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ 49 ഓളം പേര്‍ വീട്ടു നിരീക്ഷണ ത്തിലായിരി ക്കുകയാണ്.പന്ത്രണ്ടംഗ സംഘത്തിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീ കരിച്ചതോടെ സംഘത്തിലുണ്ടായിരുന്ന മറ്റുള്ള വരെയും കര്‍ശന നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തും.കണ്ണൂരില്‍ ഇതുവരെ 10 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്