കണ്ണൂരിൽ ഇനി പറന്നിറങ്ങാം വിമാനത്താവളത്തിന് ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അന്തിമ പരിശോധന

200 പേരെ കയറ്റാവുന്ന യാത്രാ വിമാനം റൺവേയിൽ ഇറക്കും. ഈ മാസം തന്നെ ഈ പരിശോധനയും നടത്താൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ. ഇത് കൂടി വിജയിച്ചാൽ കണ്ണൂരിൽ നിന്നും അടുത്തമാസം അവസാനത്തോടെ വിമാന സർവ്വീസ് തുടങ്ങാൻ കഴിയുമെന്നാണ് കിയാലിന്‍റെ പ്രതീക്ഷ.

0

കണ്ണൂര്‍:കണ്ണൂർ വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിന് മുന്നോടിയായുള്ള ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അന്തിമ പരിശോധന തുടരുന്നു. വിമാനത്താവളത്തിൽ ഒരുക്കിയ എല്ലാ സംവിധാനങ്ങളും സംഘം പരിശോധിക്കും. വലിയ വിമാനങ്ങൾ റൺവേയിൽ ഇറക്കിയുള്ള പരിശോധന കൂടി വിജയിച്ചാൽ അടുത്ത മാസം അവസാനത്തോടെ കണ്ണൂരിൽ നിന്ന് യാത്രാ വിമാനം പറന്നുയരും.വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകുന്നതിന് മുമ്പുള്ള വ്യോമയാന മന്ത്രാലയത്തിന്‍റെ അവസാന പരിശോധനയാണ് പുരോഗമിക്കുന്നത്. ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ രണ്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഇൻസ്ട്രുമെന്‍റൽ ലാന്‍റിംങ് സിസ്റ്റം, ഡോപ്ലർ വൈരിഹൈ ഫ്രീക്വൻസി ഓംനി റേഞ്ച്, മെറ്റ് പാർക്ക്, ഫയർ ആന്‍റ് റെസ്ക്യൂ തുടങ്ങി വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്ന എല്ലാ സംവിധാനങ്ങളും സംഘം പരിശോധിക്കും. നേരത്തെ നടത്തിയ പരിശോധനക്ക് ശേഷം നൽകിയ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും ഉറപ്പു വരുത്തും. പരിശോധന നാളെ പൂർത്തിയാകും.

വലിയ വിമാനം ഇറക്കിയുള്ള പരിശോധനയാണ് ലൈസൻസ് ലഭിക്കുന്നനതിനുള്ള അവസാന കടമ്പ. ഇതിനായി 200 പേരെ കയറ്റാവുന്ന യാത്രാ വിമാനം റൺവേയിൽ ഇറക്കും. ഈ മാസം തന്നെ ഈ പരിശോധനയും നടത്താൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ. ഇത് കൂടി വിജയിച്ചാൽ കണ്ണൂരിൽ നിന്നും അടുത്തമാസം അവസാനത്തോടെ വിമാന സർവ്വീസ് തുടങ്ങാൻ കഴിയുമെന്നാണ് കിയാലിന്‍റെ പ്രതീക്ഷ.

 

You might also like

-