കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ചു .
കണ്ണൂർ പായം സ്വദേശി കാപ്പാടൻ ശശിധരനാണ് മരിച്ചത്
കണ്ണൂർ: കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ചു . കണ്ണൂർ പായം സ്വദേശി കാപ്പാടൻ ശശിധരനാണ് മരിച്ചത്. 48 വയസുകാരനായ ശശിധരൻ ശ്വാസകോശ അർബുദ രോഗിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ ചികിത്സിച്ച ഇരിട്ടിയിലെ ആശുപത്രിയിലുണ്ടായിരുന്ന ഒരാൾക്ക് കൊവിഡ് വന്നതോടെയാണ് ശശിധരനെ വീട്ടിൽ നിരീക്ഷണത്തിലാക്കിയത്.