കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം ഈ മാസം 28ന്?
കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍
ഡൽഹി :സി പി ഐ നേതാവും ജെ എന്‍ യു മുന്‍ യൂണിയന്‍ പ്രസിഡന്റ് മായാ കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്. കനയ്യകുമാറും ഗുജറാത്ത് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശനം ഈ മാസം 28ന് ഉണ്ടായേക്കും. സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു .കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍
അതേസമയം കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയുംം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചിരുന്നു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐ കരുതുന്നത്.
ഗുജറാത്ത് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പാട്ടേല്‍ ഇരുവരെയും വിളിച്ച് അനുനയ ചര്‍ച്ചകള്‍ നടത്തുകയാണ്. പഞ്ചാബ് കോണ്‍ഗ്രസിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സാധാരണഗതിയിലാകുന്ന പക്ഷം സെപ്തംബര്‍ 28ന് തന്നെ ഇരുവര്‍ക്കും കോണ്‍ഗ്രസില്‍ ചേരാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ ബെഗുസാരായ് ലോക്‌സഭാ സീറ്റില്‍ നിന്ന് സിപിഐ സ്ഥാനാര്‍ത്ഥിയായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിനെതിരെ കനയ്യകുമാര്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു