സ്ത്രീകള്‍ ജനാധിപത്യത്തിന്റെ നട്ടെല്ല്: കമലാ ഹാരിസ്   

പലപ്പോഴും സ്ത്രീകള്‍ പരിഗണിക്കപ്പെടാതെ പോകുന്നുണ്ടെങ്കിലും ജനാധിപത്യത്തിന്റെ നട്ടെല്ല് സ്ത്രീകളാണെന്ന് തെളിയിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു 2020-ല്‍ അമേരിക്കയില്‍ നടന്നതെന്ന് കമലാ ഹാരീസ് പറഞ്ഞു

0

ഡെലവെയര്‍: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത സ്ത്രീകളാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്ന് നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. നവംബര്‍ ഏഴിന് ശനിയാഴ്ച വൈകിട്ട് ഡെലവെയറില്‍ വച്ച് അമേരിക്കയുടെ നാല്‍പ്പത്താറാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തുന്നതിനു മുമ്പ് നടത്തിയ ആമുഖ പ്രസംഗത്തിലാണ് കമലാ ഹാരിസ് കറുത്ത വര്‍ഗക്കാരായ സ്ത്രീകളെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവന നടത്തിയത്. ആയിരങ്ങളാണ് ബൈഡന്‍ – ഹരിസ് വിജയാഘോഷങ്ങളില്‍ പങ്കെടുത്തത്.

പലപ്പോഴും സ്ത്രീകള്‍ പരിഗണിക്കപ്പെടാതെ പോകുന്നുണ്ടെങ്കിലും ജനാധിപത്യത്തിന്റെ നട്ടെല്ല് സ്ത്രീകളാണെന്ന് തെളിയിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു 2020-ല്‍ അമേരിക്കയില്‍ നടന്നതെന്ന് കമലാ ഹാരീസ് പറഞ്ഞു. തുല്യതയ്ക്കുവേണ്ടി പോരാടുന്ന സ്ത്രീകളുടെ വിജയംകൂടിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യമായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിത എന്ന പദവി എനിക്ക് ലഭിച്ചുവെങ്കിലും, ഈ പദവിയിലെത്തുന്ന അവസാന വ്യക്തി താനായിരിക്കരുതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ഇന്ന് എന്റെ പ്രസംഗം കേള്‍ക്കുന്ന കുട്ടികള്‍ അവര്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു എന്നുള്ളതല്ല, അവരുടെ ആഗ്രഹങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്ന ഒരവസരമായി മാറണം തന്റെ വിജയമെന്നും അവര്‍ പറഞ്ഞു.

ബൈഡനോടും കുടുംബത്തോടുമുള്ള നന്ദി രേഖപ്പെടുത്തുന്നതിനും കമല മറന്നില്ല. ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാവിനെ കുറിച്ചും അവര്‍ പരാമര്‍ശിച്ചു. പത്തൊമ്പതാം വയസിലാണ് ഹാരിസ് അമേരിക്കയിലെത്തുന്നത്. ഇന്നത്തെ സ്ഥിതിയിലേക്ക് തന്നെ ഉയര്‍ത്തിയ വോട്ടര്‍മാരെ, പ്രത്യേകിച്ച് സ്ത്രീകളെ കമലാ ഹാരിസ് അഭിനന്ദിച്ചു.

You might also like

-