കൊറോണ: ആദ്യ മരണം സ്ഥിരീകരിച്ച കല്‍ബുര്‍ഗിയില്‍ 80 പേര് നിരീക്ഷണത്തില്‍
രിച്ച മുഹമ്മദ് ഹുസൈന് സിദ്ദിഖി എന്ന 76 കാരന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത 80 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുന്നത്. എഴുപത്തിയാറുകാരന് രോഗം സ്ഥിരീകരിക്കാന്‍ വൈകിയ കല്‍ബുര്‍ഗിയില്‍ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്.
ബെംഗളൂരു :രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കാരനടയിലെ കല്‍ബുര്‍ഗിയില്‍ 80 പേര് നിരീക്ഷണത്തില്‍. മരിച്ച മുഹമ്മദ് ഹുസൈന് സിദ്ദിഖി എന്ന 76 കാരന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത 80 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുന്നത്. 31 പേര് ഹൈ റിസ്ക് കാറ്റഗറിയിലും 15 പേര് റിസ്ക് കാറ്റഗറിയിലും പെടുത്തി നിരീക്ഷണത്തിലാണ് എഴുപത്തിയാറുകാരന് രോഗം സ്ഥിരീകരിക്കാന്‍ വൈകിയ കല്‍ബുര്‍ഗിയില്‍ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്. മരിച്ച 76 കാരന് രോഗലക്ഷണങ്ങളുമായി പത്തു ദിവസത്തോളം കല്‍ബുര്‍ഗിയിലും ഹൈദരാബാദിലും കഴിഞ്ഞിരുന്നു.
മൃതദേഹം സംസ്കരിക്കുന്നതില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. കയ്യുറയും മാസ്കും ധരിക്കാത്തവരാണ് ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റിയത്. ഇവരുള്‍പ്പെടെ രോഗിയുമായി ഇടപഴകിയവരെ നിരീക്ഷണത്തിലാക്കി. പുറത്തുളളവര്‍ക്ക് പ്രവേശനം വിലക്കി, കല്‍ബുര്‍ഗിയിലേക്കുളള റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയറ്ററുകളും പൂട്ടി. കൊവിഡ് സംശയത്തെത്തുടര്‍ന്ന് കല്‍ബുര്‍ഗിയില്‍ തുടരണമെന്ന നിര്‍ദേശം മറികടന്നാണ് ബന്ധുക്കള്‍ രോഗിയെ ഹൈദരാബാദിലേക്ക് കൊണ്ടുപോയതെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു പറഞ്ഞിരുന്നു.
കോവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 8 പേരുടെ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ്. ജില്ലയില്‍ 2 പേരെ കൂടി ഐസോലാഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 31 ആയിതിരുവനന്തപുരത്ത് കനത്ത ജാഗ്രത. ജില്ലയിലെ ബീച്ചുകളും മാളുകളും അടച്ചിടുമെന്ന് ജില്ലാ കളക്ടർ. ആയുർവേദ മസാജ് സെന്ററുകൾ, ജിംനേഷ്യം തുടങ്ങിയവ പ്രവർത്തിക്കരുതെന്ന് നിർദേശം നൽകും.
വർക്കല റിസോർട്ടിൽ താമസിച്ച ഇറ്റാലിയൻ സ്വദേശിക്കൊപ്പം യാത്ര ചെയ്തവരുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവരുടെ പേരുകൾ മാത്രമാണ് ലഭിച്ചത്. ആഭ്യന്തര വിമാനത്തിലാണ് ഇറ്റാലിയൻ സ്വദേശി ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. ഇതിൽ തമിഴ്നാട് സ്വദേശികളും ഉണ്ടായിരുന്നു