കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡയാണ് പ്രഖ്യാപിച്ചത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു കെ.സുരേന്ദ്രന്. എം.ടി.രമേശിനേയും ശോഭാ സുരേന്ദ്രനേയും സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. ഇവരെ മാറ്റിനിര്‍ത്തിയാണ് സുരേന്ദ്രനെ ഇപ്പോള്‍ ദേശീയ നേതൃത്വം പരിഗണിച്ചിരിക്കുന്നത്. പി.എസ്.ശ്രീധരന് പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു.