“തല തിരിഞ്ഞ ദേശബോധം” ദേശീയ പതാക തലകീഴായി ഉയര്‍‌ത്തി കെ സുരേന്ദ്രന്‍

പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് അമളി പറ്റിയത് അറിഞ്ഞത്. അതിനിടയില്‍ പ്രവര്‍ത്തകര്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കുകയും ചെയ്തു. അബദ്ധം മനസിലായതോടെ പതാക താഴെയിറക്കി. പിന്നീട് ശരിയാക്കിയ ശേഷം വീണ്ടും പതാക ഉയര്‍ത്തി

0

തിരുവനന്തപുരം :രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍‌ ദേശിയ പതാക തലകിഴ തലകീഴായി ഉയര്‍ത്താനെത്തി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് അമളി പറ്റിയത് അറിഞ്ഞത്. അതിനിടയില്‍ പ്രവര്‍ത്തകര്‍ ‘ഭാരത് മാതാ കീ ജയ്’ വിളിക്കുകയും ചെയ്തു. അബദ്ധം മനസിലായതോടെ പതാക താഴെയിറക്കി. പിന്നീട് ശരിയാക്കിയ ശേഷം വീണ്ടും പതാക ഉയര്‍ത്തി. ദേശീയ പതാകയിൽ തിരശ്ചീനമായി മുകളിൽ കേസരി (കുങ്കുമ നിറം), നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്‍റെ അനുപാതം 2:3 ആണ്.

പതാകതകിയായി ഉയര്‍ത്തിയതിന് വിശദീകരണവുമായി ബിജെപി രംഗത്തെത്തി. പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് വിശദീകരണം.ദേശീയ പതാകയുടെ മുകളില്‍ വരേണ്ട കുങ്കുമം താഴെ വരുന്ന രീതിയിലാണ്സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തി പൂക്കളും വീണ ശേഷമാണ് അമളി മനസിലാക്കി തിരിച്ചിറക്കുന്നത്. ചടങ്ങില്‍ മുന്‍ എം.എല്‍.എ രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.

You might also like

-