സി.കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ സുരേന്ദ്രനെ വെട്ടിലാക്കി കൂടുതല്‍ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്
സുരേന്ദ്രനും ആർജെപി നേതാവ് പ്രസീതയും തമ്മിൽ നടത്തിയ കൂടുതൽ ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നു. തിരുവനന്തപുരത്തെ ഹൊറയ്സൺ ഹോട്ടലിലെ 503 ആം നമ്പർ റൂമിലാണ് പണം കൈമാറിയത്.
എൻഡിഎയിൽ ചേരാൻ സി.കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ സുരേന്ദ്രനെ വെട്ടിലാക്കി കൂടുതൽ തെളിവുകൾ. സുരേന്ദ്രനും ആർജെപി നേതാവ് പ്രസീതയും തമ്മിൽ നടത്തിയ കൂടുതൽ ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നു. തിരുവനന്തപുരത്തെ ഹൊറയ്സൺ ഹോട്ടലിലെ 503 ആം നമ്പർ റൂമിലാണ് പണം കൈമാറിയത്. പണം കൈമാറാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചതെന്ന് പ്രസീത തന്നെയെന്ന് ഫോൺ സംഭാഷണങ്ങളിൽ വ്യക്തമാണ്.
തങ്ങള്‍ക്കിടയില്‍ ഒരു ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ സി കെ ജാനുവും കെ സുരേന്ദ്രനും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇടനിലക്കാരിയായ പ്രവര്‍ത്തിച്ചത് പ്രസീത തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സന്ദീപ് വാര്യരെ തേജോവധം ചെയ്യുന്നതിനെതിരെ കേരള കോണ്‍ഗ്രസ് നേതാവ് ഇക്കഴിഞ്ഞ മാര്‍ച്ച് 6, 7 തീയതികളില്‍ നടന്ന സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തിരുവനന്തപുരത്ത് വെച്ച് മാര്‍ച്ച് ൭ നാണ് പണം കൈമാറിയതെന്ന് പ്രസീത നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ആ ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അന്നേ ദിവസം രാവിലെ പത്തുമണിയോടെ ഹൊറൈസണ്‍ ഹോട്ടലിലെത്തി സുരേന്ദ്രന്‍ തന്റെ അനുയായിക്കൊപ്പമെത്തി സി കെ ജാനുവിനെ കണ്ടു എന്നതിന് തെളിവുകളും ആ ഫോണ്‍ സംഭാഷണത്തിലുണ്ട്. അതിന് തൊട്ടുമുമ്പ് പ്രസീതയുടെ ഫോണിലേക്ക് സുരേന്ദ്രന്‍ ഫോണ്‍ വന്നിട്ടുണ്ട്. റൂം നമ്പര്‍ അറിയാന്‍ വേണ്ടി സുരേന്ദ്രന്റെ സഹായി ആണ് വിളിച്ചത്. സി കെ ജാനു തന്നെയാണ് ഫോണ്‍ എടുത്തിട്ടുള്ളത്.