ആയുധങ്ങളുമായി കേരളത്തിൽ നിന്നെത്തിയ അക്രമികളെയാണ് അറസ്റ്റ് ചെയ്തത്: കെ സുരേന്ദ്രൻ

കർണാടകയിലെ മാധ്യമത്തിന്റെ ചിത്രമടക്കം നൽകിയിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തതെന്നും സുരേന്ദ്രൻ ഫേസ് ബുക്കിൽ കുറിച്ചത്

0

തിരുവനതപുരം :പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ചുള്ള ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. കർണാടകയിലെ മാധ്യമത്തിന്റെ ചിത്രമടക്കം നൽകിയിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തതെന്നും സുരേന്ദ്രൻ ഫേസ് ബുക്കിൽ കുറിച്ചത്

ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തു. ആയതിനാൽ ഒറിജിനൽ മാധ്യമപ്രവർത്തകരുടെ തിരിച്ചറിയൽ രേഖകൾ പൊലീസ് പരിശോധിച്ചു. മല്ലു ജഡ്ജസ് പ്ളീസ് ഗോ ടു യുവർ ക്ളാസ്സസ്.
ഇന്ന് രാവിലെയാണ് പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ 8.30യോട് കൂടി മംഗലൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. ബലം പ്രയോഗിച്ചാണ് കസ്റ്റഡി വരെ ബസിൽ പിടിച്ചു വച്ചിരിക്കുകയാണ്. കാമറയടക്കമുള്ള സാധനങ്ങൾ പിടിച്ചെടുത്തു. മൊബൈൽ പോലും ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം നടക്കുന്ന വെൻലോക്ക് ആശുപത്രിക്ക് മുമ്പിലാണ് പത്രപ്രവർത്തകർ നിലയുറപ്പിച്ചിരുന്നത്. മറ്റ് മലയാളം ചാനലുകളിലെ മാധ്യമപ്രവർത്തകരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെതാണ് നടപടി
You might also like

-