അധികം കയറി വിലസരുത് “അര മൂക്കുമായി സർ സി.പി ക്ക് നാടുവിടേണ്ടി വന്നത് ഗവര്‍ണര്‍ ഓര്‍ക്കണം കെ മുരളീധരൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സർ സി.പിയുടെ ചരിത്രം വായിക്കണം. അര മൂക്കുമായി സർ സി.പി ക്ക് നാടുവിടേണ്ടി വന്നത് ഗവര്‍ണര്‍ ഓര്‍ക്കണം. അധികം കയറി വിലസരുതെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പറയണം

0

കോഴിക്കോട് :പൗരത്വ ഭേദഗതി ഗവര്‍ണര്‍ക്കെതിരെതാക്കിതുമായി കെ.മുരളീധരൻ എം.പി. മാടമ്പിയായിരുന്ന സിപിയെ വെട്ടിയ നാടാണിതെന്ന് ഗവര്‍ണര്‍ ഓര്‍ക്കണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സർ സി.പിയുടെ ചരിത്രം വായിക്കണം. അര മൂക്കുമായി സർ സി.പി ക്ക് നാടുവിടേണ്ടി വന്നത് ഗവര്‍ണര്‍ ഓര്‍ക്കണം. അധികം കയറി വിലസരുതെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പറയണം. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറുടെ മുഖത്ത് നോക്കി മുഖ്യമന്ത്രി പറയണം. പറയേണ്ട സമയത്ത് അത് പറഞ്ഞില്ലെങ്കില്‍ കാര്യമില്ല. ഒ. രാജഗോപാലിന്റെ നട്ടെല്ലെങ്കിലും മുഖ്യമന്ത്രി കാണിക്കണം.
പൌരത്വനിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

You might also like

-