മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജാമ്യാപേക്ഷ നൽകി

യുപിയിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയില്‍ യു പി പോലീസ് അറസ്റ്റ് ചെയ്തത്

0

ഡല്‍ഹി :ഉത്തർ പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജാമ്യാപേക്ഷ നൽകി. കേസ് കെട്ടിച്ചമച്ചതെന്ന് ആരോപിച്ചാണ് ഹരജി നൽകിയത്. മഥുര കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
യുപിയിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയില്‍ യു പി പോലീസ് അറസ്റ്റ് ചെയ്തത് . തനിക്കെതിരെ ആരോപണങ്ങല്‍ മാത്രമാണ് ഉള്ളതെന്നും, അതുമായി ബന്ധപ്പെട്ട യാതൊരു തെളിവുകലും ഇല്ലെന്ന് കാണിച്ചാണ് കാപ്പന്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന എട്ട് പേര്‍ക്കെതിരെ യുപി പോലീസ് ഏപ്രില്‍ 4 ന് മഥുര കോടതിയില്‍ 5,000 പേജുകളുടെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

You might also like

-