ജമ്മുകശ്മീരില്‍ ഗ്രനേഡുകളുമായി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിൽ
രണ്ട് ഗ്രനേഡുകളുമായി ശ്രീനഗറില്‍ നിന്നാണ് ആദില്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതായും കൂടുതല്‍ അറസ്റ്റ് പ്രതീക്ഷിക്കാമെന്നും കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു.
ശ്രീനഗർ :ജമ്മുകശ്മീരില്‍ രണ്ട് ഗ്രനേഡുകളുമായി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായി. പുല്‍വാമ പാമ്പോര്‍ സ്വദേശി ആദില്‍ ഫറൂഖ് എന്നയാളാണ് അറസ്റ്റിലായത്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് അംഗമാണ് ആദിലെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹിദ് നാസര്‍ എന്നയാള്‍ രക്ഷപെട്ടു.
പ്രസ് എൻക്ലേവിൽ സിഎൻഎസ് ന്യൂസ് ഏജൻസിയിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന ആളാണ് ഇയാൾ
രണ്ട് ഗ്രനേഡുകളുമായി ശ്രീനഗറില്‍ നിന്നാണ് ആദില്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതായും കൂടുതല്‍ അറസ്റ്റ് പ്രതീക്ഷിക്കാമെന്നും കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു. 2019ല്‍ പൊതുസുരക്ഷാ നിയമമനുസരിച്ച് ആദിലിനെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്നുച്ചയോടെ ശ്രീനഗറിനടുത്ത് ഗ്രനേഡ് ആക്രമണമുണ്ടാവുകയും പ്രദേശവാസികളായ അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജമ്മുകശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്
#BREAKING: Journalist Aadil Farooq arrested with 2 grenades by CRPF near Lalchowk in Srinagar, Kashmir. Minutes after Grenade attack near Amira Kadal. Being interrogated by senior police officers right now. Journalist working as a Sub-Editor with CNS News Agency in Press Enclave. pic.twitter.com/nqPjfxVTIZ
— Aditya Raj Kaul (@AdityaRajKaul) August 10, 2021