സീറ്റുവിഭജനം യു.ഡി.എഫിന് തലവേദനയാകും കിട്ടുന്നതെല്ലാം മണിക്ക് എന്നതാണ് കേരളാ കോൺഗ്രസ്സിലെന്ന് ജോസഫ് വിഭാഗം

ഒരു ലോക്സഭാ സീറ്റിന് പുറമെ അടുത്തിടെ ലഭിച്ച രാജ്യസഭാ സീറ്റും മാണി വിഭാഗം തന്നെ കൈടക്കിയതോടെ ജോസെഫിനൊപ്പം നില്ക്കുന്നവര് കടുത്ത അമര്ഷത്തിലാണ് കിട്ടുന്നതെല്ല മാണി കൊണ്ടുപോകുന്നു എന്നു തങ്ങളെ ഒരു ഘട്ടത്തിലും മാണിയും യുഡി എഫ് വും പരിഗണിക്കുന്നുപോലുമില്ലന്നും ജോസഫ് വിഭാഗം പറയുന്നു

0

 

തൊടുപുഴ :പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കേരളകോൺഗ്രസ്സ് പി ജെ ജോസഫ് വിഭാഗത്തിന് സീറ്റ് നല്കണമെന്ന ആവശ്യം ശക്തമായതോടെ യു ഡി എഫ് ലെ സീറ്റ് വിഭജനം കീറാമുട്ടിയാവുമെന്ന് ഉറപ്പനാണ് . ജോസഫ് വിഭാഗം മാണിയിൽ ലയിച്ചതിന് ശേഷം നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് ജോസഫ് വിഭാഗം പറയുന്നു ഒരു ലോക്സഭാ സീറ്റിന് പുറമെ അടുത്തിടെ ലഭിച്ച രാജ്യസഭാ സീറ്റും മാണി വിഭാഗം തന്നെ കൈടക്കിയതോടെ ജോസെഫിനൊപ്പം നില്ക്കുന്നവര് കടുത്ത അമര്ഷത്തിലാണ് കിട്ടുന്നതെല്ല മാണി കൊണ്ടുപോകുന്നു എന്നു തങ്ങളെ ഒരു ഘട്ടത്തിലും മാണിയും യുഡി എഫ് വും പരിഗണിക്കുന്നുപോലുമില്ലന്നും ജോസഫ് വിഭാഗം പറയുന്നു .മാത്രമല്ല യു ഡി എഫ് ൽ നിന്നും അധിക സീറ്റ് നൽകാമെന്ന് പറഞ്ഞിട്ടും
ഫ്രാൻസിസ് ജോർജ്‌ജിനെ ഒഴിവാക്കാൻ വേണ്ടി അത് വേണ്ടാന്ന് മാണി വിഭാഗം മുൻപ് നിലപാടെടുത്തായി ഫ്രാൻസിസ് ജോർജ് പറഞ്ഞ സാഹചര്യത്തിൽ മാണി തങ്ങളെ പരിഹനിക്കുന്നതില്ലന്ന് എന്ന ചിന്തയിലാണ് ജോസഫ് വിഭാഗം ,. ഇത്തവണയെങ്കിലും ജോസഫ് വിഭാഗത്തിന് സീറ്റ് ലഭിച്ചില്ലെങ്കിൽ കേരളാ കോൺഗ്രസ്സിൽ നിന്നും കൊഴിഞ്ഞുപോക്ക് ഉറപ്പാണ് .
കേരള കോൺഗ്രസിന് സീറ്റ് അധികം നൽകേണ്ടി വന്നാൽ മുസ്ലിംലീഗും മൂന്നാമത്തെ സീറ്റ് എന്ന ആവശ്യം ശക്തിപ്പെടുത്തും. സീറ്റ് വിഭജനത്തിനുള്ള യു.ഡി.എഫ് ഉഭയകക്ഷി ചർച്ച അടുത്ത ദിവസങ്ങളിൽ നടക്കും.ഘടകകക്ഷികൾ അധികസീറ്റ് ചോദിക്കുന്നത് യു.ഡി.എഫ് സീറ്റു വിഭജന സമയത്തെ പതിവ് രീതിയാണ്. മുസ്ലിംലീഗ് മൂന്നാമതൊരു സീറ്റ് സ്ഥിരമായി ആവശ്യപ്പെടാറുണ്ട്. കേരള കോൺഗ്രസും അധിക സീറ്റുകൾക്കുള്ള അവകാശവാദം ഉന്നയിക്കാറുണ്ട്. എന്നാൽ ഉഭയകക്ഷി ചർച്ചയിൽ എത്തുന്നതോടെ ഘടകകക്ഷികൾ അവകാശവാദം ഉപേക്ഷിക്കുന്ന രീതിയാണുള്ളത് .

. യു.ഡി.എഫ് യോഗത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിലും രണ്ടാമതൊരു സീറ്റ് എന്ന ആവശ്യം കണക്കുകൾ നിരത്തിയാണ് ജോസഫ് ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ച കേരള കോൺഗ്രസിന് രണ്ടു സീറ്റ് നൽകിയാൽ മൂന്നാമത്തെ സീറ്റെന്ന ആവശ്യം ലീഗ് ശക്തമാക്കുകയും അതിന് വഴങ്ങേണ്ടിയും വരും.പി.ജെ ജോസഫിന്റെ അവകാശ വാദത്തെ തള്ളിയാൽ ജോസഫ് വിഭാഗം മുന്നണി വിട്ട് പോകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. ജോസഫ് ഭാഗത്തെ നിലനിർത്തിക്കൊണ്ടുതന്നെ പ്രശ്നത്തെ എങ്ങനെ പരിഹരിക്കാം എന്ന ആലോചനയിലാണ് യു.ഡി.എഫ് നേതൃത്വം. സീറ്റ് വിഭജന ചർച്ചകൾ ഉഭയകക്ഷി ചർച്ചയിൽ നടത്താമെന്നാണ് യു.ഡി.എഫ് തീരുമാനം. മൂന്നാം തിയതി കെ.പി.സി.സി പ്രസിഡന്റ് ജന മഹായാത്ര തുടങ്ങുകയാണ്. യാത്രക്കിടയിൽ തന്നെ ആയിരിക്കും സീറ്റ് വിഭജന ചർച്ചകൾ നടക്കുക

.

You might also like

-