ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവെക്കില്ല അവിശ്വസം വന്നാൽ നേരിടും
ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. പദവി ഒഴിയാൻ ധാരണയുണ്ടെന്ന് യുഡിഎഫ്് പരസ്യമായി പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു തോമസ് ചാഴിക്കാടൻ
കോട്ടയം :കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് ജോസ് കെ മാണി പക്ഷം. കൂറുമാറിയ ആളെ പ്രസിഡന്റാക്കാനാവില്ലെന്ന് തോമസ് ചാഴിക്കാടൻ വ്യക്തമാക്കി.ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. പദവി ഒഴിയാൻ ധാരണയുണ്ടെന്ന് യുഡിഎഫ്് പരസ്യമായി പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു തോമസ് ചാഴിക്കാടൻ.തെരഞ്ഞെടുപ്പിന് മുൻപ് ഒരുധാരണയും ഉണ്ടാകിലയിട്ടില്ലന്നു ചാഴികാടൻ പറഞ്ഞു
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. മുൻ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ ജോസ് വിഭാഗത്തിന് കത്ത് നൽകിയിരുന്നു. ഉമ്മൻ ചാണ്ടിയും കെ മുരളിധരനും ജോസ് കെ മാണി വിഭാഗം പ്രസിഡണ്ട് പദവി ഒഴിയണമെന്ന് പരസ്യമായി നിലപാട് വ്യ്കതമാക്കിയിരുന്നു എന്നാൽ പ്രസിഡന്റ് സ്ഥാന വിട്ടു തരില്ലനും ജോസഫ് പക്ഷം അവിശ്വസപ്രമേയം കൊണ്ടുവന്നാൽ നേരിടാനുമാണ് ജോസ് പക്ഷത്തിന്റെ തീരുമാനം .
അതേസമയം ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് സ്ഥാനം രാജിവെക്കാതെ ചർച്ചക്കില്ലെന്ന് പിജെ ജോസഫ് പറഞ്ഞു . ജോസ് വിഭാഗത്തിനെതിരെ അവിശ്വസം കൊണ്ടുവരാൻ ജോസഫിന്മേൽ അണികളുടെ സമ്മർദ്ദം ഏറുകയാണ്