തര്‍ക്കം തുടര്‍ന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ജോസ് കെ മാണി വിഭാഗം

സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനത്തിലേക്ക് എത്താനിരിക്കെ നിഷാ ജോസ് കെ. മാണിക്കെതിരെ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

0

പാലായിലെ സ്ഥാനാര്‍ഥി നിര്‍ണത്തില്‍ തര്‍ക്കം തുടരുകയാണെങ്കില്‍ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന് ജോസ് കെ മാണി വിഭാഗം. രണ്ടില ചിഹ്നം നല്‍കില്ലെന്ന പി.ജെ ജോസഫിന്റെ നിലപാടിൽ ജോസ് കെ മാണിക്ക് കടുത്ത അതൃപ്തിയാണുള്ളത്. യു.ഡി.എഫ് നേതൃത്വത്തെ ജോസ് കെ മാണി അതൃപ്തി അറിയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയാണ് കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമാകുന്നത്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനത്തിലേക്ക് എത്താനിരിക്കെ നിഷാ ജോസ് കെ. മാണിക്കെതിരെ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ജോസ് കെ. മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിഘട്ടത്തിലാണ്. ഇന്ന് ഉപസമിതി കണ്ടെത്തുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് യു.ഡി.എഫ് സമര്‍പ്പിക്കാനുമാണ് തീരുമാനം.

ഇരു വിഭാഗവും നിലപാട് കടുപ്പിച്ചതോടെ ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ യു.ഡി.എഫ് സജീവമാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ പോലും ഇത് ബാധിച്ചേക്കാമെന്ന വിലയിരുത്തലുമുണ്ട്.

You might also like

-