7 മില്യണ്‍ ഡോളര്‍ ലോട്ടറി വിജയി തൂപ്പു ജോലി തുടരുമെന്ന്
2009 ല്‍ ഫിലിഫൈന്‍സില്‍ നിന്നും ജോലി തേടിയാണ് വീറ്റൊ കാനഡിയിലെത്തിയത് ഇവിടെ ജാനിറ്റര്‍ (തൂപ്പു ജോലി) ചെയ്തു വരികെയാണ് ലോട്ടറിയിലൂടെ ഭാഗ്യം തന്നെ തുണച്ചത്.
കാനഡ: കാനഡയില്‍ ജോലി ചെയ്യുന്ന വിറ്റൊ ഹലസണ്‍ ബ്രിട്ടീഷ് കൊളംബയ് ലോട്ടറി നറുക്കെടുപ്പില്‍ 7 മില്യണ്‍ ഡോളറിന്റെ സമ്മാനത്തിനര്ഹനായി.
2009 ല്‍ ഫിലിഫൈന്‍സില്‍ നിന്നും ജോലി തേടിയാണ് വീറ്റൊ കാനഡിയിലെത്തിയത് ഇവിടെ ജാനിറ്റര്‍ (തൂപ്പു ജോലി) ചെയ്തു വരികെയാണ് ലോട്ടറിയിലൂടെ ഭാഗ്യം തന്നെ തുണച്ചത്.
മൂന്ന് മക്കളും, പേരക്കുട്ടികളുമായി താമസിക്കുന്ന വിറ്റൊ പുതിയൊരു വീടു വാങ്ങണമെന്നാഗ്രഹിക്കുന്നു എന്നാല്‍ താന്‍ ചെയ്തുവരുന്ന തൂപ്പു ജോലി ഉപേക്ഷിക്കുകയില്ലെന്നും, അദ്ദേഹം പറഞ്ഞു.
ലോട്ടോ 6/49 ടിക്കറ്റിന്റെ ആറ് നമ്പറുകള്‍ മാച്ച് ചെയ്തത് വിശ്വസിക്കാനായില്ലെന്നും മക്കളെ വിളിച്ചുവരുത്തി ഓണ്‍ലൈനില്‍ നമ്പര്‍ ശരിയാണെന്ന് ഉറപ്പ് വരുത്തിയതായും വിറ്റൊ പറഞ്ഞു.
58-ാമത് ജന്മദിനം ആഘോഷിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ഭാഗ്യം അദ്ദേഹത്തെ കടാക്ഷിച്ചത്. മെയ് 17 ന് 7 മില്യണ്‍ ഡോളറിന്റെ ചെക്ക് ലോട്ടറി അധികൃതരില്‍ നിന്നും ഏറ്റുവാങ്ങി.
ബ്രിട്ടീഷ് കൊളംബിയ ലോട്ടറി കോര്‍പറേഷന്‍ വക്താവാണ് വിവരം ഔദ്യോഗികമായ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.