പാക് ഭീകരനേയും ലഷ്‌ക്കർ കമാന്ററേയും വധിച്ച് ജമ്മുകശ്മീർ സുരക്ഷാ സേന
ദേശീയ പാതയിൽ ശക്തമായ വാഹന പരിശോധനയ്ക്കിടെയാണ് യാദൃശ്ചികമായി ലഷ്‌ക്കർ നേതാവിനെ പിടികൂടിയത്. സീറ്റിനടിയിൽ നിന്നും ഗ്രനേഡ് എടുക്കാൻ ബസ്സിലെ മുൻസീറ്റി ലിരുന്ന അബ്‌റാർ എന്ന ലഷ്‌കർ കമാന്റർ ശ്രമിക്കുകയായിരുന്നു. എന്നാൽ അതേ വാഹന ത്തിൽ സാധാരണ വേഷത്തിലിരുന്ന സുരക്ഷാ സൈനികർ ഇയാളെ പുറകിൽ നിന്ന് കടന്നുപിടിക്കുകയും വാഹനത്തിന്റെ ഡ്രൈവറെ അടക്കം പിടികൂടുകയും ചെയ്തു.
ശ്രീനഗർ: പാക്ബന്ധമുള്ള ഭീകരനേയും ലഷ്‌ക്കർ കമാന്ററേയും സുരക്ഷാ സേന വധിച്ചു. ലഷ്‌ക്കറിന്റെ സുപ്രധാന നേതാക്കളിലൊരാളായ അബ്‌റാററും ഒരു പാകിസ്താൻ ഭീകരനുമാണ് കൊല്ലപ്പെട്ടത്.‘ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരും കൊല്ലപ്പെട്ടത്. ദേശീയപാതയിൽ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സൈനികർ പ്രദേശത്ത് തമ്പടിച്ചത്. ദേശീയപാതയിൽ വിന്യസിച്ച ജമ്മുകശ്മീരിലെ പോലീസ് സേനയും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിക്കാനായത്.’ ഐ.ജി.വിജയ് കുമാർ പറഞ്ഞു.
ദേശീയ പാതയിൽ ശക്തമായ വാഹന പരിശോധനയ്ക്കിടെയാണ് യാദൃശ്ചികമായി ലഷ്‌ക്കർ നേതാവിനെ പിടികൂടിയത്. സീറ്റിനടിയിൽ നിന്നും ഗ്രനേഡ് എടുക്കാൻ ബസ്സിലെ മുൻസീറ്റി ലിരുന്ന അബ്‌റാർ എന്ന ലഷ്‌കർ കമാന്റർ ശ്രമിക്കുകയായിരുന്നു. എന്നാൽ അതേ വാഹന ത്തിൽ സാധാരണ വേഷത്തിലിരുന്ന സുരക്ഷാ സൈനികർ ഇയാളെ പുറകിൽ നിന്ന് കടന്നുപിടിക്കുകയും വാഹനത്തിന്റെ ഡ്രൈവറെ അടക്കം പിടികൂടുകയും ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇവരുടെ കേന്ദ്രം മനസ്സിലാക്കിയത്. അവിടെ നിന്ന് ആയുധം കണ്ടെടുക്കാൻ അബ്‌റാറിനെ എത്തിച്ച സമയത്താണ് അതേ വീട്ടിനകത്ത് ഒളിച്ചിരുന്ന പാക് ഭീകരൻ വെടിയുതിർത്തത്. തുടർന്നുള്ള പ്രത്യാക്രമണത്തിൽ അബ്‌റാറും പാക് ഭീകരനും കൊല്ലപ്പെട്ടതായി പോലീസ് വെളിപ്പെടുത്തി. വീട്ടിൽ നിന്ന് രണ്ട് ഏ.കെ.47 തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തതായി വിജയ് കുമാർ അറിയിച്ചു.ഒരു കമ്മാന്റന്റടക്കം മൂന്ന് സി.ആർ.പി.എഫ് ജവാൻമാർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. ഡ്രോൺ സാന്നിധ്യം ഇന്നലെയും കണ്ടെത്തിയതോടെ കർശന ജാഗ്രതയിലാണ് ജമ്മുവും പരിസര പ്രദേശങ്ങളും. നേരിട്ട് എത്താതെ ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്കാണ് ഭീകരർ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്