വീണ്ടും പാക് പ്രകോപനം മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി ജമ്മുകശ്മീര്‍ പൊലീസ്
പാകിസ്താനില്‍ നിന്നുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. പൂഞ്ച് സെക്ടറിലുണ്ടായപാക് വേദി വെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടത് . അതേ സമയം കുപ് വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാസേന ഉദ്യോഗസ്ഥനും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു
ശ്രീനഗർ :അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ഇന്നും അയവുണ്ടായില്ല. പൂഞ്ചില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു കുടംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്. ഷെല്ലാക്രമണത്തില്‍ മൂന്ന് വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉറി സെക്ടറിലും സമാനമായ പ്രകോപനം പാകിസ്താന്‍ നടത്തിയിരുന്നു. കുപ് വാരയില്‍
ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാരും കൊല്ലപ്പെട്ടവരില്‍പെടുന്നു. ഭീകരര്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലായിരുന്നു ഏറ്റുമുട്ടല്‍.