തെളിവുകളുമായി ജലീൽ ! ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ ഇഡിയ്‌ക്ക് മുന്നിൽ ഇന്ന് ഹാജരാകും
ന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി രൂപ എത്തിയതിൽ ദുരൂഹതയുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങൾക്കല്ല പണമെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ.ചന്ദ്രിക തട്ടിപ്പ് കേസിൽ ജലീൽ നേരത്തേയും ഇഡിയ്‌ക്ക് മൊഴി നൽകിയിരുന്നു
മലപ്പുറം: ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെ.ടി ജലീൽ ഇന്ന് ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകും. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും, രേഖകളും ജലീൽ ഹാജരാക്കും. ഇഡിയുടെ നിർദ്ദേശത്തെ തുടർന്നാണിത്. വൈകിട്ട് നാല് മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി രൂപ എത്തിയതിൽ ദുരൂഹതയുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങൾക്കല്ല പണമെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ.ചന്ദ്രിക തട്ടിപ്പ് കേസിൽ ജലീൽ നേരത്തേയും ഇഡിയ്‌ക്ക് മൊഴി നൽകിയിരുന്നു. ജലീലിൽ നിന്നും ശേഖരിച്ചത് ചന്ദ്രിക ഇടപാടുമായി ബന്ധപ്പെട്ട നിർണായക മൊഴിയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് മൊഴി നൽകിയതെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാത്രമാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. എആർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി കേസെടുത്തിട്ടില്ല.
ചന്ദ്രിക ദിനപ്പത്രത്തെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പി കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വളുപ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകൾ ജലീൽ ഇ.ഡിക്ക് കൈമാറുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളാണ് ഇന്ന് ജലീൽ ഇഡിയ്‌ക്ക് മുന്നിൽ ഹാജരാക്കുക.