ചെന്നൈയിൽ കൊടും കുറ്റവാളിയെ സഹതടവുകാർ കഴുത്തറുത്തുകൊന്നു

കൊല്ലപ്പെട്ട .ബോക്സർ മുരളിഅഞ്ചു കൊലപാതകം ഉൾപ്പെടെ പതിനാറ് ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്

0

ചെന്നൈ പുഴൽ ഒന്നാം നമ്പർ സെൻട്രൽ ജയിലിൽ കൊടും കുറ്റവാളിയെ സഹതടവുകാർ കഴുത്തറുത്തു കൊന്നു ചെന്നൈ വ്യാസ്സർ പാടി യിലെ ഗുണ്ടാത്തലവനും നിരവധി ക്രിമിനൽ കേസിലെ പ്രതിയും കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന റൗഡി ബോക്സർ മുരളിയെയാണ് സഹതടവുകാർ അഞ്ചുപേർ ചേർന്ന് കഴുത്തറുത്തുകൊന്നത്. കൊല്ലപ്പെട്ട .ബോക്സർ മുരളിഅഞ്ചു കൊലപാതകം ഉൾപ്പെടെ പതിനാറ് ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്..

അമിത അക്രമ വാസനയുള്ള ഇയാൾ നിരംന്തരം സഹതടവുകാരെ മർദ്ധിച്ചിരുന്നു മർദ്ദനം സഹിക്കവയ്യാതെ തടവുകാർ ഇയാളെ ജയിലിലെ അടുക്കലിയിൽ വാച്ഛ് അഞ്ചുപേർ ചേർന്ന് കഴുത്തറക്കുകയായിരുന്നു അതേസമയം മുരളിയെ വധിച്ചത്‌ ഇയാളുടെ എതിർ ഗ്രുപ്പിൽ പെട്ടവരാണെന്നും ആക്ഷേപമുണ്ട് . ജയിൽ ജീവനക്കാർ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മുരളിയുടെ മൃതദേഹം ചെന്നൈയിലെ സ്റ്റാൻലി ആശുപത്രിയിൽ സുക്ഷിച്ചതിട്ടുണ്ട്

You might also like

-