“ജയ് ശ്രീറാം” കൊലവിളി ഡൽഹിയിൽ അക്രമികൾ അഴിഞ്ഞാടുന്നു

ജയ് ശ്രീറാം വിളികളോടെയാണ്. ഇന്നലെയും ഇന്നുമായി നടന്ന അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം ഏഴായി. എന്ന് മുന്ന് പേർക്ക് വേടിയേറ്റു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് നേരെയും ആക്രമങ്ങള്‍ നടന്നു.പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്

0

ഡൽഹി :ഡൽഹിയിൽ പേരും ജാതിയും മതവും ചോദിച്ചു സംഘപരിവാർ അക്രമം വടക്കുകിഴക്കന്‍ ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവരെ തെരഞ്ഞു പിടിച്ചു വക വരുത്തുകയാണ് സംഘപരിവർ .മുസ്ലിം മത വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ ജയ് ശ്രീറാം വിളികളുമായികൂട്ടമായി കടന്നുകയറി ആളുകളെ വക വരുത്തുന്നു നിരവധി വ്യപാര സ്ഥാപനങ്ങൾ സംഘപരിവാര്‍ സംഘടനാ പ്രവർത്തകർ അഗ്നിക്കിരയാക്കി പെട്രോള്‍ ബോംബുകള്‍ എറിയുന്നതും ജയ് ശ്രീറാം വിളികളോടെയാണ്. ഇന്നലെയും ഇന്നുമായി നടന്ന അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം ഏഴായി. എന്ന് മുന്ന് പേർക്ക് വേടിയേറ്റു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് നേരെയും ആക്രമങ്ങള്‍ നടന്നു.പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. കലാപ സാധ്യത കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. പരീക്ഷകളും മാറ്റിവച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പേര് ചോദിച്ചാണ് മര്‍ദ്ദനം നടക്കുന്നതെന്നും, പൊലീസ് ആക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതായും ആക്രമണങ്ങളില്‍ പരുക്കേറ്റവര്‍ പറഞ്ഞു.

പ്രതിഷേധക്കാരിലെ മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ചാണ് സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമിക്കുന്നതെന്ന് ദ സ്‌ക്രോള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘപരിവാര്‍ ഗുണ്ടകള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലേറ് നടത്തുകയും പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. പൊലീസിന്റെ അറിവോടെ, ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് ഇവര്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജഫ്രബാദില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ അനിശ്ചിതകാല റോഡ് ഉപരോധത്തെ എതിര്‍ത്ത് ബിജെപി നേതാവ് കപില്‍മിശ്ര രംഗത്തുവന്നതോടെയാണ് അക്രമം തുടങ്ങിയത്.

ഞായറാഴ്ച വൈകിട്ട് ജഫ്രബാദിനു സമീപം കപില്‍ മിശ്ര സിഎഎ അനുകൂല പരിപാടി സംഘടിപ്പിച്ചിരുന്നു. റോഡ് ഉപരോധിക്കുന്നവരെ മൂന്നു ദിവസത്തിനുള്ളില്‍ പൊലീസ് ഒഴിപ്പിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്നും ആര്‍ക്കും തടയാനാകില്ലെന്നും പ്രഖ്യാപിച്ചു. ഇതാണ് സംഘപരിവാറുകാര്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നതിന് വഴിവെച്ചത്.ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

You might also like

-