ഇന്ത്യൻ മെഡിക്കല്‍ സംഘം ഇറ്റലിയിലെത്തി രോഗമില്ലാത്തവരെ നാട്ടിലെത്തിക്കും
ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇറ്റലിയിലെത്തി. വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ളവരെ സംഘം പരിശോധിക്കും. തുടര്‍ന്ന് രോഗമില്ലാത്തവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കും. ഇറാനിലെ കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള 120 ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തും
ഇറ്റലിയിലെ ഫ്യുമിചീനോ, ജനോവ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ വഴിതുറക്കുന്നു. ഇവരെ പരിശോധിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇറ്റലിയിലെത്തി. വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ളവരെ സംഘം പരിശോധിക്കും. തുടര്‍ന്ന് രോഗമില്ലാത്തവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കും. ഇറാനിലെ കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള 120 ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തും. എയര്‍ ഇന്ത്യ വിമാനത്തില്‍ രാജസ്ഥാനിലെ ജെയ്സാല്‍മീറില്‍ എത്തിക്കുന്ന ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യമാണിത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് രാവിലെവരെ എത്തിയ യാത്രക്കാരില്‍ ഇരുപത്തിരണ്ട് പേര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ആറ് മുതല്‍ ഇന്ന് രാവിലെ പത്തുവരെ നൂറിലധികം വിമാനത്തിലെത്തിയ 5970പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.ഇവരില്‍നിന്നാണ് വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ രോഗലക്ഷണങ്ങളുള്ള ഇരുപത്തിരണ്ടുപേരെ കണ്ടെത്തിയത്. മുപ്പത് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ അറുപത് പേരടങ്ങിയ മെഡിക്കല്‍ സംഘമാണ് പരിശോധനകള്‍ നടത്തുന്നത്.