റോം: കൊറോണ പിടിപെട്ട് ഇറ്റലിയിൽകഴിഞ്ഞ 24 മണിക്കൂറിനിടെ 651 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 5500 കടന്നു. കോവിഡ് 19 രോഗം പിടിപെട്ട് ലോകത്ത് ഏറ്റവുമധികം പേർ മരിച്ച രാജ്യമായി ഇറ്റലി മാറി.
Italy coronavirus deaths rise by 651 in a day, lifting total death toll to 5,476 https://in.reuters.com/article/health-coronavirus-italy-tally-idINKBN2190UB?taid=5e77ee145ef377000178377f&utm_campaign=trueAnthem%3A+Trending+Content&utm_medium=trueAnthem&utm_source=twitter…
ശനിയാഴ്ച ലോകത്താകെ കോവിഡ് 19 പിടിപെട്ട് മരിച്ചത് 793 പേരാണ്. ഇതിൽ 651 പേർ ഇറ്റലിയിലാണ് മരിച്ചത്. ഒരു മാസത്തിനിടെ ഒരു ദിവസം ഇറ്റലിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ മരണനിരക്കാണ് ഇന്നത്തേത്.ഇറ്റലിയിൽ പുതിയതായി രോഗം പിടിപെട്ടവരുടെ എണ്ണം 10.4 ശതമാനം ഉയർന്ന് 59,138 ആയി ഉയർന്നു. ഇറ്റലിയുടെ മരണസംഖ്യ കഴിഞ്ഞ ദിവസം വരെ 5,476 ആയിരുന്നു.ശനിയാഴ്ചയിലെ മരണനിരക്ക് കൂടി കൂട്ടുമ്പോൾ ഇറ്റലിയിലെ മരണനിരക്ക് 5500 കടന്നതായാണ് ഔദ്യോഗിക റിപ്പോർട്ട്.വരും ദിവസങ്ങളിൽ ഈ കണക്കുകൾ കുറയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ക്വാറന്‍റൈനിലുള്ളവർക്ക് ആത്മവിശ്വാസമേകുന്ന വാർത്തകൾ പുറത്തുവരുമെന്ന് ഇറ്റാലിയൻ സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു.മാർച്ച് എട്ടിന് മിലാന് സമീപം വടക്കൻ പ്രദേശങ്ങളിൽ കോവിഡ് 19 കേസുകൾ വ്യാപകമായതോടെയാണ് ഇറ്റലി കൊറോണ ബാധയുടെ പിടിയിലകപ്പെട്ടത്.കഴിഞ്ഞ ഒരു മാസത്തോളമായി നീണ്ടുനിന്ന പ്രതിസന്ധിയിയിൽകോവിഡ് രോഗം പിടിപെട്ട മൂന്നിൽ രണ്ട് പേർ മരണപ്പെടുന്ന സ്ഥിയിലേക്ക് ഇറ്റലി മാറി
Related