ഇ.പി ജയരാജന് ബന്ധമുള്ള ആയുര്‍വേദ റിസോര്‍ട്ടിന്റെ നിര്‍മാണം ആരംഭിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണം

ആന്തൂര്‍ നഗരസഭയ്ക്ക് കീഴിലുള്ള മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് നിലവില്‍ വിവാദം. കണ്ണൂരില്‍ 30 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനു പിന്നില്‍ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി. ജയരാജന്‍ ഉന്നയിച്ചത്.കേരള ആയുര്‍വേദിക് ആന്റ് കെയര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ പറയുകയും ചെയ്തു.

0

കണ്ണൂര്‍ | മൊറാഴയിലെ ഇ.പി ജയരാജന് ബന്ധമുള്ള ആയുര്‍വേദ റിസോര്‍ട്ടിന്റെ നിര്‍മാണം ആരംഭിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണം. അനുമതികള്‍ പലതും നേടിയെടുത്തത് നിര്‍മാണം ആരംഭിച്ചതിന് ശേഷമാണെന്ന് പരാതിക്കാരനായ കെ.വി സജിന്‍ പറയുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും വാങ്ങിയിരുന്നില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ബക്കളം യൂണിറ്റ് സെക്രട്ടറി കൂടിയായ സജിന്‍ പറയുന്നു.

പരാതിയുമായി മുന്നോട്ട് പോയതിനെ തുടര്‍ന്ന് സജിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സിപിഎം നീക്കിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതില്‍ ജനങ്ങള്‍ക്ക് പരാതിയില്ലെന്ന റിപ്പോര്‍ട്ടാണ് തഹസില്‍ദാര്‍ സമര്‍പ്പിച്ചത്. അനുമതിയില്ലാതെ കുഴല്‍ക്കിണര്‍ കുഴിക്കുകയും, മലിനീകരണ ബോര്‍ഡിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും വിവരാവകാശ രേഖയില്‍ വ്യക്തമായിരുന്നുവെന്നും സജിന്‍ പറഞ്ഞു.. നിര്‍മാണ ഘട്ടത്തില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും പിന്നീട് അതില്ലാതെയായി. രാഷ്ട്രീയ കാര്യങ്ങളെ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും അനുമതിയില്ലാതെയാണ് സ്ഥലത്തെ മണ്ണെടുത്തതെന്നും സജിന്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ ആരോപണങ്ങളെ കുറിച്ച് താന്‍ പ്രതികരിക്കുന്നില്ലെന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു.

ആന്തൂര്‍ നഗരസഭയ്ക്ക് കീഴിലുള്ള മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് നിലവില്‍ വിവാദം. കണ്ണൂരില്‍ 30 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനു പിന്നില്‍ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി. ജയരാജന്‍ ഉന്നയിച്ചത്.കേരള ആയുര്‍വേദിക് ആന്റ് കെയര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ പറയുകയും ചെയ്തു.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റേയും അനുമതി ലഭിക്കാതെയാണ് നിര്‍മാണ പ്രവര്‍ത്തനം എന്നത് പ്രചരിപ്പിച്ചതിന്റെ പേരിലാണ് സജിനെതിരെ നടപടിയുണ്ടായത്.പദ്ധതിയുമായി ബന്ധപ്പെട്ട പരാതി ഉന്നയിച്ചതിന്റെ പേരില്‍ പുന്നക്കുളങ്ങര ബ്രാഞ്ച് അംഗത്വത്തില്‍ പുറത്താക്കുകയായിരുന്നുവെന്ന് സജിന്‍ പറയുന്നു. യോഗങ്ങള്‍ അറിയിക്കാതിരിക്കുകയും പിന്നീട് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നീക്കിയത്.

You might also like

-