ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതി,ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി,എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി
ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ടി. എം തോമസ് ഐസക്. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും പട്ടിക വർഗക്കാർക്ക് 12,000 വീടുകളും നിർമിച്ച് നൽകുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു
തിരുവനന്തപുരം :സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതിയുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ പരമദരിദ്രരുടെ പുതിയ പട്ടിക തയാറാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ആശ്രയ ഗുണഭോക്താക്കളേയും തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരേയും പട്ടികയിൽ ഉൾപ്പെടുത്തും.
മൂന്നു മുതല്‍ നാലുലക്ഷം പേര്‍ വരെ പട്ടികയില്‍ ഉണ്ടാകും. ജോലിയില്ലാത്തവരും വരുമാനമില്ലാത്തവർക്കും നേരിട്ട് സഹായം നല്‍കും. വിവിധ പദ്ധതികള്‍ വഴി അഞ്ചുവര്‍ഷംകൊണ്ട് 6000–7000 കോടി രൂപ ചിലവഴിക്കുമെന്നും മന്ത്രി അറിയിച്ചു.
ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ടി. എം തോമസ് ഐസക്. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും പട്ടിക വർഗക്കാർക്ക് 12,000 വീടുകളും നിർമിച്ച് നൽകുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.2021-22 ൽ ലൈഫ് മിഷനിൽ നിന്ന് 300 കോടി ചിലവിൽ 7500 വീടുകൾ നിർമിച്ചു നൽകും. അൻപത് മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികളെ 250 കോടി രൂപ ചിലവഴിച്ച് പുനരധിവസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. ഇത് ഈ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി.നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ പതിനാല് ലക്ഷത്തോളം പേരാണ് പണിയെടുക്കുന്നത്. മൂന്ന് ലക്ഷത്തോളം പേർക്ക് കൂടി തൊഴിലുറപ്പ് പദ്ധതിയിൽ അവസരം നൽകാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. നിലവിൽ ശരാശരി 55 ഓളം പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നത്. ശരാശരി 75 ദിവസത്തെയെങ്കിലും തൊഴിൽ നൽകാൻ തീരുമാനിച്ചുവെന്നും മന്ത്രി അറിയിച്ചു.
2021-22 ൽ 4087 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കൽ. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി ഫെബ്രുവരി മാസത്തിൽ രൂപംകൊള്ളും. ഇതിനുള്ള കരട് നിയമം തയ്യാറായി കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. വർഷത്തിൽ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാം. മറ്റ് പെൻഷൻ പദ്ധതിയിൽ ഇല്ലാത്തവർക്ക് അറുപത് വയസ് മുതൽ പെൻഷൻ നൽകും. ഇനി മുതൽ ഫെസ്റ്റിവൽ അലവൻസ് ക്ഷേമനിധി വഴിയായിരിക്കും നൽകുക. 75 ദിവസം പണിയെടുത്ത മുഴുവൻ പേർക്കും ഫെസ്റ്റിവൽ അലവൻസിന് അർഹതയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.