ഗാസ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ 53 പേര്‍ കൊല്ലപ്പെട്ടു.ഗാസയുമായുളള യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാനാവില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഈ മാസം മാത്രം 13000 അഭയാര്‍ത്ഥികൂടാരങ്ങള്‍ക്ക് പുറമേ ഗാസ സിറ്റിയില്‍ 1600 പാര്‍പ്പിട കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഗാസ അധികൃതര്‍ പറഞ്ഞു. ഇന്നലെ രണ്ട് പേര്‍ പട്ടിണിമൂലം മരിച്ചു

ജറുസലം| ഗാസ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. അവശേഷിക്കുന്ന മുഴുവന്‍ മനുഷ്യരെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ആക്രമണത്തിലല്‍ ഇന്നലെ 53 പേര്‍ കൊല്ലപ്പെട്ടു. 30 പാര്‍പ്പിട സമുച്ചയങ്ങള്‍ ബോംബിട്ട് തകര്‍ത്തു.യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാനാവില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.ഈ മാസം മാത്രം 13000 അഭയാര്‍ത്ഥികൂടാരങ്ങള്‍ക്ക് പുറമേ ഗാസ സിറ്റിയില്‍ 1600 പാര്‍പ്പിട കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഗാസ അധികൃതര്‍ പറഞ്ഞു. ഇന്നലെ രണ്ട് പേര്‍ പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം 145 കുട്ടികളടക്കം 422 ആയി.ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 64,871 പേര്‍ കൊല്ലപ്പെട്ടു. അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ ഇസ്രയേലിലെത്തി. ബന്ദിമോചനം വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്ന് റൂബിയോ പറഞ്ഞു.

അതേസമയം ഗാസയുമായുളള യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാനാവില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ ഉന്മൂലനം ചെയ്യുന്നത് വരെ യുദ്ധം തുടരുമെന്നും ഖത്തര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായുളള കൂടിക്കാഴ്ച്ചയിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. ഇരു നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച്ച നാല് മണിക്കൂര്‍ നീണ്ടുനിന്നു.

അതേസമയം, അറബ് ഇസ്‌ലാമിക് ഉച്ചകോടിയില്‍ ഇസ്രായേലിനെതിരെ കടുത്ത വിമര്‍ശനമുണ്ടായി. ഇസ്രയേലിനെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു. ഇസ്രയേല്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുവെന്ന് ഈജിപ്ത് ഉച്ചകോടിയില്‍ പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണം പ്രകടവും വഞ്ചനാപരവും ഭീരുത്വവുമാണെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു. ആക്രമണം ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുളളചര്‍ച്ചകളെ ദുര്‍ബലപ്പെടുത്താനെന്നും അമീര്‍ പറഞ്ഞു

You might also like

-