ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ മരണം 800 കടന്നു, ഇസ്രയേലിനെതിരെ ആക്രമണം നടത്തിയത് ഹിസ്ബുള്ള

ഇസ്രയേലിലെ സിബ്ദിൻ, റുവൈസത്ത് അൽ-അലം എന്നിവിടങ്ങളിലെ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം സായുധ ​ഗ്രൂപ്പായ ഹിസ്ബുള്ള ഏറ്റെടുത്തു. തെക്കൻ ലെബ്നാനിലെ ഇസ്രായേൽ അധിനിവേശ ഷെബാ ഫാമുകൾക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഹിസ്ബുളള ഏറ്റെടുത്തു. ഫലസ്തീൻ ജനങ്ങൾ‌ക്കുളള ഐക്യദാർഢ്യത്തിന്റ ഭാ​ഗമായാണ് ആക്രമണമെന്നും ഉത്തരവാ​ദിത്തം ഏറ്റെടുത്തുകൊണ്ട് ഹിസ്ബുളള പറഞ്ഞു

0

ഗാസയ്ക്ക് സമീപം പോരാട്ടം തുടരുന്നതിനിടെ 500-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്,ശനിയാഴ്ച ഗാസയിൽ നിന്ന് ഇസ്രായേലിനെതിരായ ആക്രമണം ആരംഭിച്ചതിനുശേഷം, 500-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു – കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത് ക്രമാനുഗതമായി ഉയർന്നു.ഗാസ മുനമ്പിൽ, ഇസ്രായേൽ വ്യോമാക്രമണത്തിൽ 313 പേർ കൊല്ലപ്പെട്ടതായും 2,000 ത്തോളം പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രയേലിലെ സിബ്ദിൻ, റുവൈസത്ത് അൽ-അലം എന്നിവിടങ്ങളിലെ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം സായുധ ​ഗ്രൂപ്പായ ഹിസ്ബുള്ള ഏറ്റെടുത്തു. തെക്കൻ ലെബ്നാനിലെ ഇസ്രായേൽ അധിനിവേശ ഷെബാ ഫാമുകൾക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഹിസ്ബുളള ഏറ്റെടുത്തു. ഫലസ്തീൻ ജനങ്ങൾ‌ക്കുളള ഐക്യദാർഢ്യത്തിന്റ ഭാ​ഗമായാണ് ആക്രമണമെന്നും ഉത്തരവാ​ദിത്തം ഏറ്റെടുത്തുകൊണ്ട് ഹിസ്ബുളള പറഞ്ഞു.ഷെബാ ഫാമിലെ റഡാർ സൈറ്റ് ഉൾപ്പെടെ മൂന്ന് പോസ്റ്റുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സംഘം രേഖാമൂലമുള്ള പ്രസ്താവനയിൽ പറഞ്ഞു. 1967 മുതൽ തങ്ങളുടേതെന്ന് അവകാശപ്പെട്ട് ഇസ്രയേൽ അധിനിവേശം നടത്തിയ ലെബനാനിലെ സ്ഥലമാണ് ഷെബാ ഫാം. തെക്കൻ ലെബനാനിലെ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഹമാസിനെതിരെ തിരിച്ചടി തുട‌ങ്ങിയത്

ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ മരണം 800 കടന്നിട്ടുണ്ട്. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തി. അക്ഷരാർത്ഥത്തിൽ ഗാസയ്ക്കു മേൽ തീ മഴ പെയ്ത രാത്രിയാണ് കടന്നുപോയത്. ബഹുനില കെട്ടിടങ്ങൾ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നിലംപൊത്തി. 429 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും ഇക്കൂട്ടത്തിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങൾ അടക്കം ഉണ്ടെന്നും ഇസ്രയേൽ. ഗാസ മുനമ്പിലെ പരിമിത സൗകര്യങ്ങൾ മാത്രമുള്ള ആശുപത്രികളിൽ മതിയായ മരുന്നോ ചികിത്സയോ ഇല്ലാതെ മുറിവേറ്റവർ നിര്‍ക്കുന്ന ദുരന്ത കാഴ്ചയാണ് ഇസ്രയേലില്‍ നിന്ന് പുറത്ത് വരുന്നത്.

ഗാസയിലെ ഏഴ് മേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതിനുശേഷം രണ്ടാം ഘട്ട ആക്രമണത്തിലൂടെ ഹമാസ് കേന്ദ്രങ്ങൾ തരിപ്പണം ആക്കുകയാണ് ലക്ഷ്യം. മുൻപ് പല ഉന്നത ഹമാസ് നേതാക്കളെയും വധിച്ച ചരിത്രമുള്ള ഇസ്രയേൽ ഇത്തവണയും അത്തരം നീക്കം നടത്തിയേക്കും. കര മാർഗം സൈനിക നീക്കം നടത്തി ഗാസയിൽ സ്ഥിരം ഇസ്രായേലി സൈനിക സാന്നിധ്യം ഉറപ്പിക്കാനും തീരുമാനം ഉണ്ടായേക്കാം. നീണ്ട് നിൽക്കുന്നതും ബുദ്ധിമുട്ടേറിയതുമായ യുദ്ധത്തിനാണ് രാജ്യം തുടക്കം കുറിച്ചിരിക്കുന്നത് എന്നാണു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം

You might also like

-