രാഹുൽ നിരപരാധി ? രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി കെ സുധാകരൻ

ഴക്ക് പറയാന്‍ വേണ്ടിയാണ് അന്വേഷിച്ചത്. മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്ക് തെറ്റിയെന്ന് തോന്നി. അദ്ദേഹത്തെ വിളിച്ചു. സംസാരിച്ചു. നമുക്ക് അവനെ കുറിച്ച് തര്‍ക്കങ്ങളില്ല.

തിരുവനന്തപുരം|രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ സുധാകരൻ. രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണമെന്ന് പറഞ്ഞ കെ സുധാകരൻ രാഹുൽ നിരപരാധിയെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും കെ സുധാകരൻ വ്യക്തമാക്കി.”വെറുതേ അദ്ദേഹത്തെ അപമാനിക്കാന്‍ വേണ്ടി സിപിഐഎമ്മും ബിജെപിക്കാരും നടത്തുന്നൊരു ശ്രമമാണ് ഇതിന്റെ പിന്നില്‍. ഒരു സത്യാവസ്ഥയുമതിനകത്ത് ഇല്ല. തീര്‍ത്തും നിരപരാധിയാണവന്‍. ഞാന്‍ അതൊക്കെ അന്വേഷിച്ചു. വഴക്ക് പറയാന്‍ വേണ്ടിയാണ് അന്വേഷിച്ചത്. മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്ക് തെറ്റിയെന്ന് തോന്നി. അദ്ദേഹത്തെ വിളിച്ചു. സംസാരിച്ചു. നമുക്ക് അവനെ കുറിച്ച് തര്‍ക്കങ്ങളില്ല. അവന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. ആര് പറഞ്ഞാലും നമുക്കത് പ്രശ്‌നമല്ല – കെ സുധാകരന്‍ പറഞ്ഞു

അതേ സമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ യുവതി പരാതിയുമായി എത്തുമോ എന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നോക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവ നടി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുകൾള്‍ ഉണ്ടാകുന്നത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഗർഭഛിദ്രം നടത്തിയെന് ആരോപണമായിരുന്നു ഗുരുതരം. ആരോപണം ഉന്നയിച്ചവരോ ഇരയാക്കപ്പെട്ടവരോ പൊലീസിൽ പരാതി നൽകിയില്ല. പിന്നാലെയാണ് ഡിജിപിക്ക് ലഭിച്ച പരാതികൾ പരിശോധിച്ച പൊലീസ് സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്തത്. സ്വമേധയാ കേസെടുത്തത് ആരോപണം ഉന്നയിച്ച സ്ത്രീകളെ സമീപിച്ച് രാഹുലിനെതിരെ മൊഴി രേഖപ്പെടുത്താനായിരുന്നു നീക്കം.

തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ഗുരുതര ആരോപണം. സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ ആകാതെ കോണ്‍ഗ്രസ് വലയുകയാണ് കോണ്‍ഗ്രസ്. ഈ ഘട്ടത്തിലാണ് കെ സുധാകരന്റെ പ്രതികരണം. രാഹുലിനെതിരായ ലൈംഗികാരോപണത്തില്‍ പരസ്പര വിരുദ്ധമായ പ്രതികരണങ്ങളാണ് മുതിര്‍ന്ന നേതാക്കളില്‍ നിന്നുണ്ടാകുന്നത്. രാഹുലിന് പിന്തുണച്ച് പരസ്യമായി കെ സുധാകരന്‍ രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ വിഷയത്തിലെ ചേരിതിരിവ് വ്യക്തമായി.

You might also like

-