മൂന്നാർ കിഴക്കിന്റെ കശ്മീരോ? അതോ പിടിച്ചുപറിക്കാരുടെ പറുദീസയോ ?
ടൂറിസം മേഖല കേന്ദ്രികരിച്ചു പിരിവ് നടത്തുന്ന ഒരു വിഭാഗം ഡ്രൈവർ മാരുടെ കൈകളിലാണ് മൂന്നാറിലെ ടൂറിസം
മൂന്നാർ | മൂന്നാറിനെ കിഴക്കിന്റെ കശ്മീർ എന്നും സഞ്ചാരികളുടെ പറുദീസയെന്നും വിശേഷണമുണ്ടങ്കിലും . മൂന്നാർ ഇപ്പോൾ തികച്ചും പിടിച്ചുപറിക്കാരുടെ പറുദീസയായി മാറിയിരിക്കുകയാണ് .കേരളത്തിൽ മറ്റിടങ്ങളിലോ മറ്റു സംസ്ഥാനങ്ങളിലോ കേട്ടുകേൾവിപോലും, ഇല്ലാത്ത പിടിച്ചുപറിയാണ് മൂന്നാറിൽ നടക്കുന്നത് . ടൂറിസം മേഖല കേന്ദ്രികരിച്ചു പിരിവ് നടത്തുന്ന ഒരു വിഭാഗം ഡ്രൈവർ മാരുടെ കൈകളിലാണ് മൂന്നാറിലെ ടൂറിസം, ഇവരെ നിയന്ത്രിക്കുവാനോ നിലക്ക് നിർത്തുവാനോ ഭരണകൂടങ്ങൾക്ക് ആകുന്നില്ല . മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികൾ തദ്ദേശീയരോ വിദേശിയരോ ആരുമയ്‌ക്കോട്ടെ എല്ലാവരും തട്ടിപ്പിന് ഇരയാകുന്നു .മൂന്നാറിൽ മുംബൈ സ്വദേശിയ യുവതിക്ക് ഉണ്ടായത് ഒരു ഒറ്റപ്പെട്ട സംഭവമല്ല മറിച്ച് മൂന്നാറിൽ സ്ഥിരമായി ഇത് ആവർത്തിക്കപ്പെടുന്ന നിത്യ സംഭവങ്ങളിൽ ഒന്നുമാത്രമാണ് , അധികാരികൾക്ക് ഇങ്ങനെ പറഞ്ഞു കയ്യൊഴിയാം മുംബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് ടാക്സി ഡ്രൈവർമാർ മൂന്നാർ പോലീസ് കസ്റ്റഡിയിൽ.മുംബൈ സ്വദേശിനിയുടെ വീഡിയോയിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ് മൂന്നാർ പോലീസ് കേസെടുത്തു. സംഭവത്തിൽ കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇതുകൊണ്ടൊക്കെ പ്രശ്‌നം അവസാനിച്ചോ ?
മൂന്നാറിന്റെ ടൂറിസം മേഖലയിൽ നടക്കുന്ന അനീതിക്കെതിരെ ,ഗൂണ്ടായിസത്തിനും പിടിച്ചുപറിക്കും എതിരെ നടപടി വേണ്ടേ..? മൂന്നാറിലേക്കുള്ള സഞ്ചാരപ്രവാഹത്തെ തടയുന്നത് ആരൊക്കെയാണ് ?മൂന്നാറിന്റെ ടൂറിസം സാധ്യതകളെ തകർക്കുന്നവരെ നിലക്ക് നിർത്താൻ നടപടിവേണ്ടെ..? .മൂന്നാറിലേക്ക് വരുന്നവരെ പിടിച്ചുപറിച്ചു അവരുടെ പോക്കറ്റ് കാലിയാക്കി കബളിപ്പിച്ചു വിടുന്നതാണോ ടൂറിസം അധികാരികൾ ശ്രദ്ധിച്ചില്ലങ്കിൽ ഒരുപറ്റം ക്രിമിനലുകളും പിടിച്ചുപറിക്കാരും ചേർന്ന് മൂന്നാറിനെ ഇല്ലാതാക്കും .
എങ്ങനെയാണ് സഞ്ചാരികൾ തട്ടിപ്പിന് ഇരയാകുന്നത്
മൂന്നാറിലെ കവാദക്കാർ തമ്മിലുള്ള അനാരോഗ്യകരമായ കിടമസരവും കുടിപ്പകയുമാണ് വിനോദസഞ്ചാരികളെ ചുഷണം ചെയ്യുന്നതിലേക്ക് നയിച്ചിട്ടുള്ളത് . ഓരോരുത്തരും തങ്ങളുടെ സ്ഥാപനത്തിലേക്ക് കൂടുതൽ കസ്റ്റമറെ എത്തിക്കുന്നതിനായി കമ്മീഷൻ വാരിവിതറുന്നു .ഒരാൾ 10ശതമാനം കൊടുത്താൽ മറ്റൊരുവൻ 20 ശതമാനം കൊടുക്കുന്നു . ഇപ്പോൾ ഏതെടുത്തലും 30 ശതമാനം കമ്മീഷൻ എന്നനിലയിലേക്ക് കാര്യങ്ങൾ മാറി,
മൂന്നാറിലെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് എന്തൊക്കെ കാണാനുണ്ട് എന്ത് കാണണം ? എന്തൊക്കെ മൂന്നാറിൽ ലഭിക്കും വിറ്റഴിക്കുന്ന സാധനങ്ങളുടെ വിലയെന്താണ് എന്നത് സംബന്ധിച്ച യാതൊരു വിവരവും നിയന്ത്രണവും സർക്കാരിനില്ല .മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികൾ എന്ത് കാണണം എന്ത് വാങ്ങണം എന്ത് ഭക്ഷണം കഴിക്കണം എവിടെ താമസിക്കണമെന്നും അടക്കം തീരുമാനിക്കുന്നത് ഇവിടെത്തെ കുറെ ഡ്രൈവർമാരും സ്വയം ടൂറിസം ഗൈഡ് എന്ന് വിശേഷിപ്പിച്ച ഇറങ്ങി പുറപ്പെട്ടിട്ടുള്ള ചില ഗൂഢ സംഘങ്ങളുമാണ് . ഇവർക്ക് ഏറ്റവും കൂടുതൽ കമ്മീഷൻ കിട്ടുന്ന സ്ഥലങ്ങളിലേക്ക് വിനോദസച്ചരികളെ കൂട്ടിക്കൊണ്ടുപോയി ചൂഷ്ണം ചെയുന്നു .ഇവരിൽ പലരും ലഹരിക്ക് അടിമകളും ക്രിമിനലുകളുമാണ് .നിരവധിപേർ ലഹരി വില്പനക്കാരുമാണ് .
മൂന്നാറിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് സ്‌പൈസ് ഷോപ്പുകളിലാണന് , സഞ്ചാരികളെ ഷോപ്പിൽ എത്തിച്ചാൽ സഞ്ചാരികൾ വാങ്ങുന്ന മൊത്തം ബിൽ തുകയുടെ 30 ശതമാനമാണ് ഡ്രൈവറാമാരും ഗൈഡുകളും തട്ടിയെടുക്കുന്നത് .കൂടാതെ ഏതെങ്കിലും സ്‌പൈസ് ഷോപ്പിൽ വാഹനം നിർത്തിയാൽ പാർക്കിൻഫീസും കൊടുക്കേണംകടയുടമ , വാഹനത്തിന്റെ വലുപ്പം അനുസരിച്ച് പാർക്കിങ് ഫീസും കൂടും ജീപ്പുകൾക്ക് 500 രൂപ ട്രാവലർ 1500 രൂപ ,വലിയ ബസുകൾക്ക് 2000 മുതൽ 2500 രൂപവരെയാണ് പാർക്കിങ് ഫീസ് .കൂടാതെ സഞ്ചാരികൾ വാങ്ങുന്ന സാധനങ്ങളുടെ ബില്ലിന്റെ 30 ശതമാനം കമ്മീഷനും ഡ്രൈവർമാരും ഗൈഡുകളും ഷോപ്പ് ഉടമകളിൽ നിന്നും ഈടാക്കുന്നു . കൂടാതെ സ്‌പൈസസ് ഷോപ്പുകളോട് ചേർന്ന് ഗാർഡൻ വിസിസ്റ്റ് എന്ന തട്ടിപ്പ് പരിപാടി ആസൂത്രണം ചെയ്തട്ടുള്ളത് ഗൈഡുകൾക്കും ഡ്രൈവർമാർക്കും വേണ്ടി മാത്രമാണ് . എന്നോ രണ്ടോ ഏലച്ചെടിയും ജാതി ഗ്രാമ്പു കുരുമുളക് ,ചെടികളും നാട്ടു വളർത്തിയിട്ടുള്ള പ്രദേശത്തെ ” ഹെർബൽ ഗാർഡൻ ” എന്ന് ഓമനപ്പേരിട്ടാണ് വിശേഷിപ്പിക്കുന്നത് ,ഈ ഗാർഡനിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശിക്കണമെങ്കിൽ 100 മുതൽ 200 രൂപവരെയാണ് വിനോദ സഞ്ചാരികളിൽനിന്നും ഈടാക്കുന്നത് . ഈ തുക മുഴുവനും ഡ്രൈവർമാർക്കും , ഗൈഡുകൾക്കും ഉള്ളതാണ് . ഹെർബൽ ഗാർ ഡനിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഔഷധച്ചെടികൾ കുറിച്ചുള്ള വിവരണമാണ് . ജനദോഷത്തിന് മുതൽ എച് ഐ വി എയ്ഡ്സ് നു വരെയുള്ള ഔഷധങ്ങൾ സ്വന്തം തോട്ടത്തിൽനിന്നുള്ള മരുന്നുകൾ ചേർത്ത് ഉണ്ടാകുന്നുണ്ടും മറ്റും വീമ്പിളക്കി ഷോപ്പുടമകളുടെ എക്സിക്യു്ട്ടിവുകൾ സന്ദർശകരെ കുപ്പിയിലാക്കി . യാതൊരു നിലവാരവുമില്ലാത്ത മരുന്നുകൾ കൊടിയ വിലക്ക് വിറ്റഴിക്കുന്നു .നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന സർക്കാർ അംഗികൃത മരുന്ന് ഉല്പാദകരുടെ മരുന്നുകൾക്ക് ഈടാക്കന്നതിന്റെ പത്ത് ഇരട്ടി വിലവാങ്ങിയാണ് ഡോക്ടറുടെയോ നേഴ്സ് മാരുടേയോ സേവനമില്ലാതെ വിറ്റഴിക്കപ്പെടുന്നത് . ഇത്തരം ഷോപ്പുകളിൽ വിറ്റഴിക്കപ്പെടുന്ന മരുന്നുകളുടെ ഗുണനിലവാരമോ വിറ്റഴിക്കപ്പെടുന്ന മരുന്നുകൾ സുരഷിതമാണോ എന്നൊന്നും പരിശോധിക്കാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ തയ്യാറാകുന്നില്ല .ഇടനിലക്കാർക്ക് കമ്മീഷൻ കൊടുക്കേണ്ടി വരുന്നതിനാൽ ജില്ലയിൽ മറ്റിടങ്ങളിൽ വിറ്റഴിക്കുന്നതിനേക്കാൾ പത്തും പതിനഞ്ചു ഇരട്ടി വിലക്കാണ് മൂന്നാറിൽ സാധങ്ങൾ വിറ്റഴിക്കുന്നത്
കേരളത്തിൽ അറിയപ്പെടുന്നതും നല്ലയിനം മരുന്നുകൾ ഉദ്പാദിപ്പിക്കുന്നതുമായ കമ്പനികളുടെ ഔഷധക്കൂട്ടുകൾ ഒന്നും ഇത്തരം കേന്ദ്രങ്ങളിൽ ലഭിക്കില്ല എന്നതും മാത്രമല്ല യാതൊരു അംഗീകാരവും മില്ലാത്ത മരുന്നുകളാണ് സ്‌പൈസസ് ഷോപ്പുകളിൽ വിറ്റഴിക്കുന്നത് . ഏതെങ്കിലും ഒരു ഷോപ്പ് ഉടമ കമ്മീഷൻ ഇല്ലാതെ ഗുണനിലവാരമുള്ള സാധനങ്ങൾ മിതമായ വിറ്റഴിക്കാൻ ശ്രമിച്ചാൽ ഡ്രൈവർമാരും ഗൈഡുകളും കൂട്ടമായി സംഘം ചേർന്ന് ഇവരെ ആക്രമിക്കുകയും സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം സ്ഥാപനങ്ങളെ മോശമായി ചിത്രീകരിച്ചു പ്രചാരണം നടത്തുകയും ചെയ്യുന്നു .ഇങ്ങനെ വഴങ്ങാത്തവരെ ഭീക്ഷണിപെടുത്തി വരുതിയിലാക്കുകയോ അവരുടെ ബിസിനസ് തന്നെ തകർത്തുകളയുകയോ ചെയ്യുന്ന മാഫിയ പ്രവർത്തനമാണ് ഇടുക്കിജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ നടക്കുന്നത് .
പാക്കേജ്ജ് ടൂറിസത്തിന്റെ പേരിൽ നടക്കുന്ന തീവെട്ടിക്കൊള്ള
തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയും കേന്ദ്രികരിച്ചാണ് മൂന്നാറിലേക്ക് കൂടുതൽ പാകേജ്ജ് ടൂറിസം നടക്കുന്നത് ഓരോ പാക്കജ്ജ് കമ്പനികളുടെ പാക്കേജ്‌ജിൽ ഉൾപെടുത്താൻ മൂറിലെ ടൂറിസം വ്യാപാരികൾ ലക്ഷങ്ങളാണ് ട്രാവൽസ് ഉടമകൾക്ക് നൽകേണ്ടത് .ട്രാവൽസ് ഉടമകൾക്ക് പണം നല്കാത്തവരുടെ ഷോപ്പുകൾ ഇവർ ബഹിഷ്ക്കരിക്കുന്നു .തങ്ങൾക്ക് കച്ചവടം നഷ്ടമാകാതിരിക്കാൻ മത്സര ബുദ്ധിയോടെ കച്ചവടക്കാർ പണം വാരിയെറിയുന്നു .ചുരുക്കപ്പറഞ്ഞാൽ ടൂറിസവുമായി ബന്ധപ്പെട്ട കച്ചവടത്തെ നിയന്ത്രിക്കുന്നത് ടാക്സി ഡ്രൈവർമാരും ഗൈഡുകൾ എന്ന് വിശേഷിപ്പിക്കുന്ന ഒരു കൂട്ടം മാഫിയ സംഘങ്ങളുമാണ് . ആയൂർ വേദ ചികിത്സയുടെ മറവിൽ നടക്കുന്നത് കേട്ടാൽ അറപ്പുവെറുപ്പു ഉളവാക്കുന്ന കമ്മീഷൻ കച്ചവടമാണ് .
മൂന്നാർ കാണാൻ എത്തുന്നവർ ഒരുകാര്യം മനസിലാക്കുക നിങ്ങൾക്ക് ഏതെങ്കിലും സാധങ്ങൾ വാങ്ങുവാൻ ഉണ്ടെങ്കിൽ ഡ്രൈവർമാരേയും ഗൈഡുകളെയും ഒഴുവാക്കി നേരിട്ട് ഷോപ്പുകളിൽ എത്തി വിലപേശി വാങ്ങാൻ ഉദ്ദേശിക്കുന്ന സാധങ്ങളുടെ വില സെർച്ചചെയ്ത വാങ്ങാൻ മാത്രം ശ്രമിക്കുക . നിങ്ങളെ ഷോപ്പുകളിലേക്ക്നയിക്കുന്ന ഗൈഡുകളും ഡ്രൈവർമാരും നിങ്ങൾക്കൊപ്പമില്ലങ്കിൽ പോലും ദൂരെ മാറി നിൽക്കുന്ന ഡ്രൈവർമാർക്കുള്ള കമ്മീഷൻ ഓൺലൈനായി ഷോപ്പ് ഉടമകൾ നൽകുന്നതിനാൽ നിങ്ങൾക്കിത് മനസിലാക്കാനും തട്ടിപ്പിന് ഇരയായവിവരം അറിയുവാൻ ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് മൂന്നാറിൽ ലഭിക്കുന്ന കുരുമുളകും ഏലവും മറ്റു മറ്റു സാധങ്ങൾ എല്ലാം മൂന്നാറിന്റെ സമീപമുള്ള ചെറുപട്ടങ്ങളിൽ നിന്നും വിലകുറച്ച് വാങ്ങാൻ കഴിയും ഏലം. കുരുമുളക് തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളുടെയും വിലയറിയാൻ വിലനിലവാരം പരിശോധിക്കാൻ ഇന്റർനെറ്റിൽ പരിശോധിച്ചു കണ്ടെത്താവുന്നതേയുള്ളു.ഡോക്ടർമാരുടെ പരിശോധനകളോ നിർദ്ദേശങ്ങളോ ഇല്ലാതെ സ്‌പൈസസ് ഷോപ്പുകളിൽനിന്നും മരുന്നുകൾ വാങ്ങി ഉപയോഗിക്കരുത് .
സാഹസിക വിനോദ സഞ്ചാരത്തിലെ ഇടിവെട്ട് കമ്മീഷൻ
സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് തട്ടിപ്പിന്റെ ക്രൂരത ഏറ്റവും കൂടുതൽ നടക്കുന്നത് .സിപ് ലൈനുകൾ ,സ്കൈ സൈക്കിൾ .ബലൂൺ ഗ്ലാസ് ബ്രിഡ്ജ് , തുടങ്ങിയ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ടിക്കറ്റ് തുകയുടെ 50 ശതമാനവും ഡ്രൈവർമാരും ഗൈഡുകളും കവരുന്നു . സിപ് ലൈനിൽ ടിക്കറ്റ് നിരക്ക് 500 മുതൽ 600 രൂപയാണ് 250 മുതൽ 300 വരെ തുക ഡ്രൈവർമാർക്കും ഗൈഡുമാരും കമ്മീഷനായി കൈപ്പറ്റുന്നു . മൂന്നാർ മേഖലയിൽ ലക്ഷങ്ങൾ നിക്ഷേപം ഇറക്കി ബിസിനസുനടത്തുന്നവരല്ല മുതലാളിമാർ ഇവിടെ കീരീടം വക്കാത്ത രാജാക്കന്മാരായി വാഴുന്നത് ഗുണ്ടകളും മാഫിയ സംഘങ്ങളുമാണ് രാഷ്ടിയക്കാരും അധികാരികളും ഇവരെ ഓച്ഛാനിച്ചുനിൽക്കുന്നതിനാൽ മറുനാട്ടിൽ നിന്നുംവരുന്നവരെ കൊള്ളയടിച്ചലോ കൊല്ലന്നാൽപോലും ചോദിക്കാനും പറയാനും ഇവിടെ ആളില്ല .അതുകൊണ്ട്ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവർ പ്രത്യകിച്ചു മൂന്നാറിലേക്ക് എത്തുവർ ജാഗ്രതേ !
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ താഴെകാണുന്ന നമ്പറുകളിൽ വിളിച്ചു സഹായം തേടാം
-
Emergency & Police: 112 .,1930
-
General Police Control Room (state headquarters): 0471-3243000 / 0471-3244000 / 0471-3245000 Kerala
-
Highway Help/Alert: 9846 100 100 Kerala+1
-
Railway Alert: 9846 200 100 Kerala+1
-
Women Helpline: 1091 and special Vanitha helpline: 999 53 999 53 Kerala+1
-
Crime Stopper: 1090