ഇറാന്റെ മുന്നറിയിപ്പ് ! ഇസ്രയേലിന്റെ ടെലിവിഷൻ ചാനലുകൾ ആക്രമിക്കും.

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം നടത്തി. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക മിസൈൽ പതിച്ചതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്.

ഇസ്രയേലിലെ പ്രധാന നഗരങ്ങളിലൊന്നായ ടെൽ അവീവിൽ നിന്നും ജനങ്ങൾ പിന്മാറണമെന്നും ആക്രമണമുണ്ടാകുമെന്നും ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേലിലെ ചാനൽ എൻ 12 (ഇസ്രായേലി ചാനൽ 12), നൌ 14 (ഇസ്രായേലി ചാനൽ 14) എന്നിവയുടെ ആസ്ഥാനം ഉടൻ ഒഴിപ്പിക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം നടത്തി. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക മിസൈൽ പതിച്ചതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്. ഈ ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല. ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു. സ്റ്റുഡിയോ ഇല്ലെങ്കിലും സംപ്രേഷണം തുടരുമെന്ന് ഐആർഐബി ചാനൽ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് തത്സമയ സംപ്രേഷണം നിർത്തിവച്ച ഇറാനിയൻ സ്റ്റേറ്റ് ടിവി തത്സമയം സംപ്രേഷണം വീണ്ടും ആരംഭിച്ചു.”ഒരു തടസ്സവുമില്ലാതെ തത്സമയം പുനരാരംഭിക്കുന്നു” എന്ന് അവതാരകൻ പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.”ഇറാന്റെ സ്റ്റേറ്റ് ടിവിയുടെ ഒരു കെട്ടിടത്തെ ലക്ഷ്യം വച്ചാണ് ഇസ്രായേൽ ക്രൂരമായ ആക്രമണം നടത്തിയത്”
“സത്യത്തിന്റെ ശബ്ദം നിശബ്ദമാക്കാൻ” ശ്രമിക്കുകയാണെന്ന് അവതാരക പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുള്ളത്

അതേസമയം ഇറാൻ സ്റ്റേറ്റ് ടിവിയെ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചു.”പ്രദേശവാസികളെ ഒഴിപ്പിച്ചതിന്” ശേഷമാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ പ്രസ്താവനയിൽ പറയുന്നു, ഇസ്രായേൽ “ഇറാൻ സ്വേച്ഛാധിപതി എവിടെയായിരുന്നാലും” അദ്ദേഹത്തെ ആക്രമിക്കുമെന്ന് കൂട്ടിച്ചേർത്തു.ഇസ്രായേൽ പ്രതിരോധ മന്ത്രി ഇറാന്റെ സ്റ്റേറ്റ് ടൈലിവിഷനെ ആക്രമിച്ചതായി സ്ഥിരീകരിച്ചു.ഇറാനിയൻ ദേശീയ ടെലിവിഷൻ ചാനലായ ഐആർഐബിക്ക് നേരെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ നിരവധി മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഈ ചാനൽ കെട്ടിടം ഉപയോഗിച്ചിരുന്നത് ഇറാന്‍ സൈന്യമാണെന്നാണ് മിസൈലാക്രമണത്തെ ന്യായീകരിച്ച് കൊണ്ട് ഇസ്രയേല്‍ നൽകുന്ന മറുപടി. ചാനല്‍ മറയാക്കി ഇറാൻ്റെ സൈനിക പ്രവർത്തനങ്ങള്‍ നടത്തിയെന്നും ഇസ്രയേലി സൈന്യം വിമർശിച്ചു.നിലവിൽ ഇസ്രയേലിന്‍റെ വടക്ക് അപകട സൈറണുകള്‍ മുഴങ്ങുന്നുണ്ട്. ഇസ്രയേലിലെ വടക്കൻ ഹൈഫയിലുള്ള എണ്ണ ശുദ്ധീകരണ ശാല ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്

You might also like

-