ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആക്രമണം ഇറാന്റെ ഔദ്യോഗിക വാർത്ത ചാനലിന് നേരെ ഇസ്രായേൽ ആക്രമണം

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇറാൻ സ്റ്റേറ്റ് ടിവി തകർന്നു സ്റ്റുഡിയോ തകർന്നു

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നു. ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട നെതന്യാഹു, വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വരുന്നുവെന്നും അവകാശപ്പെട്ടു.യൂറോപ്പ് വരെയെത്തുന്ന മിസൈൽ ഇറാന്റെ പക്കലുണ്ടെന്നും യൂറോപ്പും ഇറാന്റെ ഭീഷണിയിലാണെന്നുമാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. നാളെ യൂറോപ്പിലെ രാജ്യങ്ങളടക്കം നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണിയെ ഞങ്ങൾ ഇന്നുതന്നെ നേരിടുകയാണെന്നാണ് ഇറാനെതിരായ നടപടിയിൽ ഇസ്രയേലിന്റെ ന്യായീകരണം.മുന്നറിയിപ്പിന് തൊട്ടുപിന്നാലെ ഇറാനുമേൽ ആക്രമണം അഴിച്ചുവിട്ടു


ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തി .ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്. ഈ ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല. ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു.ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആ‌ർഐബി ചാനലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ അവതാരക സ്ഥാനത്ത് തിരിച്ചെത്തിയ അവതാരക വീണ്ടും ആക്രമിക്കാൻ ഇസ്രയേലിനെ വെല്ലുവിളിച്ചു. ആക്രമണത്തിൽ സ്ഥാപനത്തിലെ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണത്തിൽ നിരവധി പേർക്ക് ജീവഹാനി സഭാവിച്ചതായാണ് വിവരം

ആസന്നമായ ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇസ്രായേൽ പുതിയ ഒഴിപ്പിക്കൽ ഭീഷണികൾ പുറപ്പെടുവിച്ചതോടെ ടെഹ്‌റാനിൽ പലയിടത്തും സ്‌ഫോടന ശബ്ദങ്ങൾ കേട്ടു. ഇസ്രായേലിന്റെ ടെൽ അവീവിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഇറാനിയൻ സൈന്യം മുന്നറിയിപ്പ് നൽകി.

ഇറാൻ-ഇസ്രായേൽ ഏറ്റുമുട്ടൽ കൂടുതൽ രക്തരൂക്ഷിതമായ ആക്രമണങ്ങളിലേക്ക് കടന്നിരിക്കെയാണ് ടെഹ്റാനിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ആക്രമണങ്ങളിൽ ഇറാനിൽ മരണ സംഖ്യ 200 കടന്നു. ഇതിനോടകം ഇറാന്‍ 370 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവെന്നാണ് റിപ്പോർട്ട്. ഇസ്രയേലി നഗരങ്ങളിൽ ഇന്നലെ രാത്രി നടത്തിയ ആക്രമണങ്ങളിൽ അഞ്ച് പേർ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത്തിനാലായി. ടെൽ അവീവിലെ അമേരിക്കൻ എംബസിയിൽ ഇറാന്റെ മിസൈൽ പതിച്ച് കേടുപറ്റി.

You might also like

-