ഗള്‍ഫിലേക്ക് ഇന്ധനം കടത്താന്‍ ശ്രമിച്ച വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍

കാണാതായ കപ്പല്‍ തങ്ങളുടേതാണോ എന്നത് യു.എ.ഇ സ്ഥിരീകരിച്ചിട്ടില്ല. കപ്പൽ ഉടൻ വിട്ടയക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഗൾഫിന് എല്ലാ സംരക്ഷണവും നല്‍കുമെന്നും യു.എസ് വ്യക്തമാക്കി.

0

ടെഹരാൻ :അമേരിക്ക ഇറാൻ ബന്ധം വഴളായി തുടരുന്നതിനിടെ ഇറാൻ
സമുദ്രാടിത്തരുത്തിയി ലൂടെ ഗള്‍ഫിലേക്ക് ഇന്ധനം കടത്താന്‍ ശ്രമിച്ച വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍. കപ്പലിന്റെ പേരും മറ്റ് വിവരങ്ങളൊന്നും ഇറാന്‍ പുറത്ത് വിട്ടിട്ടില്ല.ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഇറാനിയന്‍ സ്റ്റേറ്റ് ടിവിയാണ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തുവെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്നും ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏത് രാജ്യത്ത് നിന്നുള്ള കപ്പലാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഗള്‍ഫ് മേഖലയിലെ നിര്‍ണ്ണായക പാതയായ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് കപ്പല്‍ പിടിച്ചെടുത്തന്നാണ ഇറാന്റെ വാദം. പത്ത് ലക്ഷം ലിറ്റര്‍ എണ്ണകപ്പലില്‍ ഉണ്ടായിരുന്നായും ഇറാന്‍ അവകാശപ്പെടുന്നു അതേസമയം കാണാതായ കപ്പല്‍ തങ്ങളുടേതാണോ എന്നത് യു.എ.ഇ സ്ഥിരീകരിച്ചിട്ടില്ല. കപ്പൽ ഉടൻ വിട്ടയക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഗൾഫിന് എല്ലാ സംരക്ഷണവും നല്‍കുമെന്നും യു.എസ് വ്യക്തമാക്കി.

റവല്യൂഷനറി ഗാര്‍ഡിനെ ഉദ്ധരിച്ചുകൊണ്ട് ഇറാന്റെ ദേശീയ മാധ്യമമാണ് വിദേശ എണ്ണ കപ്പല്‍ പിടിച്ചെടുത്തതായി അറിയിച്ചത്. പത്ത് ലക്ഷം ലിറ്റര്‍ എണ്ണ ലാര്‍ക്ക് ഐസ്‍ലന്റ് വഴി കടത്താന്‍ ശ്രമിച്ച കപ്പല്‍ പെട്രോളിങ്ങിനിടെ കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു. കപ്പലില്‍ 12 പേരടങ്ങുന്ന സംഘവും ഉണ്ടായിരുന്നു.ഇവരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് കപ്പല്‍ പിടിച്ചെടുത്തതെന്നും ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കപ്പലിന്റെ പേരോ മറ്റ് വിവരങ്ങളോ ഇറാന്‍ പുറത്തുവിട്ടില്ല. കഴിഞ്ഞ ദിവസം ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ യു.എ.ഇയുടെ ചെറിയ എണ്ണ ടാങ്കറായ റിയ കാണാതായെന്ന് യു.എ.ഇ വെളിപ്പെടുത്തിയിരുന്നു.കപ്പല്‍ കാണാതായതിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി അമേരിക്ക രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ എണ്ണ കപ്പല്‍ പിടിച്ചെടുത്തെന്ന് ഇറാന്‍ പുറത്തുവിട്ടത്. എന്നാല്‍ പിടിച്ചെടുത്ത കപ്പല്‍ റിയ ആണെന്ന് യു.എ.ഇ സ്ഥിരീകരിച്ചിട്ടില്ല.രണ്ട് മില്യണ്‍ ലിറ്റര്‍‌ എണ്ണ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലാണ് പിടിച്ചെടുത്ത്. ഇതില്‍ കപ്പലിനെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.

You might also like

-