റഷ്യക്കെതിരായ അന്താരാഷ്ട്ര ബഹിരാകാശനിലയം തകരുമെന്നു ഭീക്ഷണി
ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തിൽ നിലനിർത്താൻ സഹായിക്കുന്ന സ്റ്റേഷന്റെ റഷ്യൻ ഭാഗത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. ഇതുമൂലം 500 ടണ്‍ ഭാരമുള്ള നിലയം കടലിലോ കരയിലോ വീഴാൻ സാധ്യതയുണ്ടെന്നും റോഗോസിന്‍ പറഞ്ഞു
മോസ്കോ | യുക്രെയ്നെതിരായ യുദ്ധത്തെ തുടർന്ന് യുഎസ് ഉൾപ്പെടെയുളളവർ ഏർപ്പെടുത്തിയ ഉപരോധത്തിൽ മുന്നറിയിപ്പുമായി റഷ്യ. അന്താരാഷ്ട്ര ബഹിരാകാശനിലയം തകരുന്നതിന് ഉപരോധം കാരണമാകുമെന്നാണ് റഷ്യ നൽകുന്ന മുന്നറിയിപ്പ്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ തലവന്‍ ദിമിത്രി റോഗോസിനാണ് മുന്നറിയിപ്പുമായി രംഗത്തു വന്നത്. അമേരിക്കയുൾടപ്പെടെയുളള രാജ്യങ്ങളുടെ ഉപരോധം ബഹിരാകാശ നിലയത്തിന് സേവനം നല്‍കുന്ന റഷ്യന്‍ ബഹിരാകാശ വാഹനങ്ങളുടെ പ്രവർത്തനം നിലക്കുന്നതിന് കാരണമാകും. ഇത് ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തിൽ നിലനിർത്താൻ സഹായിക്കുന്ന സ്റ്റേഷന്റെ റഷ്യൻ ഭാഗത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. ഇതുമൂലം 500 ടണ്‍ ഭാരമുള്ള നിലയം കടലിലോ കരയിലോ വീഴാൻ സാധ്യതയുണ്ടെന്നും റോഗോസിന്‍ പറഞ്ഞു. ബഹിരാകാശ നിലയം അമേരിക്കയിൽ വീഴാന്‍ സാധ്യതയുണ്ടെന്നും റോഗോസിൻ പറഞ്ഞു. അതുകൊണ്ട് റഷ്യക്കെതിരായ ഉപരോധം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരിയില്‍ അമേരിക്ക റഷ്യക്കെതിരേ ഉപരോധം പ്രഖ്യാപിച്ചപ്പോഴും സമാന മുന്നറിയിപ്പ് റോഗോസിന്‍ രംഗത്തുവന്നിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള റഷ്യന്‍ സഹകരണം വിലക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതവും ദിമിത്രി റോഗോസിൻ ഓർമ്മിപ്പിച്ചു. റഷ്യയുടെ ബഹിരാകാശ പദ്ധതികളിലുൾപ്പെടെ സഹകരണം അവസാനിപ്പിച്ചാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ആരു രക്ഷിക്കുമെന്നും റോഗോസിൻ ചോദിച്ചു.ഫെബ്രുവരിയില്‍ അമേരിക്ക റഷ്യക്കെതിരേ ഉപരോധം പ്രഖ്യാപിച്ചപ്പോഴും സമാന മുന്നറിയിപ്പ് റോഗോസിന്‍ രംഗത്തുവന്നിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള റഷ്യന്‍ സഹകരണം വിലക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതവും ദിമിത്രി റോഗോസിൻ ഓർമ്മിപ്പിച്ചു. റഷ്യയുടെ ബഹിരാകാശ പദ്ധതികളിലുൾപ്പെടെ സഹകരണം അവസാനിപ്പിച്ചാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ആരു രക്ഷിക്കുമെന്നും റോഗോസിൻ ചോദിച്ചു.