തോമസ് മാർ അത്തനാസിയോസസിന്റെ മരണം കാതോലിക്കാ ബാവക്കെതിരെ അന്വേഷണം
2018 ആഗസ്റ്റ് മാസം 25 വെള്ളിയാഴ്ച പുലർച്ചെയാണ് മെത്രാപ്പോലീത്ത എറണാകുളം പുല്ലേപ്പടിയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചുതു . അബദ്ധത്തിൽ സംഭവിച്ച വീഴ്ചയായാണ് പോലീസ് കണക്കാക്കിയിരുന്നത്
ഓർത്തഡോക്സ് സഭാ മുംബൈ ഭദ്രാസനാധിപനായിരുന്ന തോമസ് മാർ അത്തനാസിയോസ് മരിച്ച സംഭവത്തിൽ ഓർത്തഡോക്‌സ് സഭാ കാതോലിക്കാ ബാവക്കെതിരെ അന്വേഷണം. അത്തനാസിയോസിന്റേത് കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് കേസ്. 2018 ആഗസ്റ്റ് 24ന് പുലർച്ചെയാണ് എറണാകുളം പുല്ലേപ്പടിക്ക് സമീപം ട്രെയിനിൽനിന്ന് വീണുമരിച്ച നിലയിൽ തോമസ് മാർ അത്തനാസിയോസിന്റെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും അപകടമരണമാണെന്ന നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു. എന്നാൽ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി പുത്തൻകുരിശ് സ്വദേശി തോമസ് ടി പീറ്ററാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്
കോടതി നിർദേശപ്രകാരമാണ് ഓർത്തഡോക്‌സ് സഭാ കാതോലിക്കാ ബാവ അടക്കം മൂന്നുപേർക്കെതിരെ നോർത്ത് പൊലീസ് കേസെടുത്തത്. കൊലപാതകം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. അത്തനാസിയോസ് ചെയർമാനായ ട്രസ്റ്റിന്റെ 500 കോടിയോളം രൂപയുടെ ആസ്തി സഭയ്ക്കു കീഴിലാക്കണമെന്ന ആവശ്യം നിരസിച്ചത് തർക്കത്തിനിടയാക്കിയെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ഉന്നയിച്ച് അത്തനാസിയോസിനെ കാതോലിക്കാ ബാവ ഉൾപ്പെടെയുള്ളവർ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്. ഇതിലുള്ള പകയെത്തുടർന്നാണ് ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നാണ് പരാതിക്കാരന്റെ ആരോപണം. കാതോലികാ ബാവയ്ക്ക് പുറമെ ഗീവർഗീസ് മാർ യൂലിയോ മെത്രാപോലീത, ഓർത്തഡോക്‌സ് സഭ സെക്രട്ടറി ബിജു ഉമ്മൻ എന്നിവരാണ് കേസിലെ പ്രതികൾ
2018 ആഗസ്റ്റ് മാസം 25 വെള്ളിയാഴ്ച പുലർച്ചെയാണ് മെത്രാപ്പോലീത്ത എറണാകുളം പുല്ലേപ്പടിയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചുതു . അബദ്ധത്തിൽ സംഭവിച്ച വീഴ്ചയായാണ് പോലീസ് കണക്കാക്കിയിരുന്നത് . പ്രാഥമിക അന്വേഷണത്തിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന സംഭവത്തിന് ദൃക്‌സാക്ഷികളില്ലെന്ന് പോലീസ് പറഞ്ഞു. “ബിഷപ്പിന് പ്രമേഹമുണ്ടായിരുന്നു, വാതിൽക്കൽ ആയിരിക്കുമ്പോൾ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടായിരിക്കാമെന്നും അങ്ങനെ വീണു മരിച്ചതാകമെന്നുമാണ് പോലീസ് പറഞ്ഞിരുന്നത് രാവിലെ 5 മണിയോടെ എറണാകുളം രാജധാനി എക്സ്പ്രസിൽ അദ്ദേഹം ഗുജറാത്തിൽ നിന്ന് വന്നത്