തൃശൂർ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു
സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടർ യമുന ദേവിക്കാണ് അന്വേഷണ ചുമതല. അപകട കാരണം എന്തെന്നും പൊലീസിൽ നിന്നുള്ള വിവരങ്ങളും സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളും വിലയിരുത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്
തൃശ്ശൂർ| കുണ്ടന്നൂര്‍ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. പാലക്കാട് കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മണികണ്ഠനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സ്‌ഫോടനമുണ്ടായത്.വെടിപ്പുരയ്ക്ക് തീപിടിച്ച സമയത്ത് തൊഴിലാളികൾ ഇവിടെ ഉണ്ടായിരുന്നില്ല. നാല് തൊഴിലാളികളും കുളിക്കാനായി പോയതായിരുന്നു. എന്നാൽ വെടിപ്പുരയിൽ നിന്നും പുക ഉയരുന്നത് കണ്ടെത്തിയ മണികണ്ഠനാണ് ഗുരുതരമായ പരുക്കേറ്റത്.
സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടർ യമുന ദേവിക്കാണ് അന്വേഷണ ചുമതല. അപകട കാരണം എന്തെന്നും പൊലീസിൽ നിന്നുള്ള വിവരങ്ങളും സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളും വിലയിരുത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. സ്ഫോടത്തിൽ വെടിപ്പുരയുടെ ഉടമ ശ്രീനിവാസനും, സ്ഥലഉടമ സുന്ദരാക്ഷനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരേയും എക്സ്പ്ലോസീവ് വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ശിക്ഷയാണ് ചുമത്തിയിരിക്കുന്നത്.
ഇന്ന് സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡും ഫോറൻസിക് ടീമും പരിശോധന നടത്തും. അനുവദനീയമായതിനേക്കാൾ കൂടുതൽ അളവിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. പൊട്ടിത്തെറിയിൽ വലിയ പ്രകമ്പനം ഉണ്ടായിരുന്നു. സമീപത്തെ വീടുകൾക്ക് വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജനൽചില്ലുകളും വാതിലുകളും തകർന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.