ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു സെമിയില്‍.
ര്‍ട്ടറില്‍ തായ്‌വാന്‍ താരം തായ് സു യിങിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് സിന്ധുവിന്റെ സെമി പ്രവേശം.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ തായ്‌വാന്‍ താരം തായ് സു യിങിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് സിന്ധുവിന്റെ സെമി പ്രവേശം. സെമിയിലെത്തിയതോടെ സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിച്ചു. സ്‌കോര്‍: 12-21, 23-21, 21-19.
ആദ്യ ഗെയിം 12-21ന് നഷ്ടമായ ശേഷമായിരുന്നു സിന്ധു മത്സരത്തിലേക്ക് തിരിച്ചുവന്നത്. രണ്ടാം ഗെയിമില്‍ ഒപ്പത്തിനൊപ്പം പോരാടിയ സാങ് നിങിനെ 23-21നായിരുന്നു അടിയറവ് പറയിച്ചത്. മൂന്നാമത്തേയും അവസാനത്തേയും ഗെയിം 21-19ന് സിന്ധു സ്വന്തമാക്കുകയും ചെയ്തു.
ലോക രണ്ടാം തമ്പറായ തായ് സു യിങിനെതിരായ തുടര്‍ച്ചയായ രണ്ടാം ജയമാണ് സിന്ധുവിന്റേത്. നേരത്തെ കഴിഞ്ഞ വര്‍ഷം നടന്ന വേള്‍ഡ് ടൂര്‍ ഫൈനല്‍സിലും സിന്ധു തായ് സു യിങിനെ തോല്‍പ്പിച്ചിരുന്നു. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് മെഡല്‍ നേടുന്ന സാങ് നിങിന്റെ റെക്കോഡിനൊപ്പമെത്താനും സിന്ധുവിന് സാധിച്ചു. പങ്കെടുത്ത ആദ്യ ആറ് ലോക ചാമ്പ്യന്‍ഷിപ്പുകളിലും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും നേരത്തെ സിന്ധു സ്വന്തമാക്കിയിരുന്നു.