പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ ഫൈനല്‍.

ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മനു ഭാകറാണ് ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ പ്രതീക്ഷ നല്‍കി മുന്നേറിയത്.

0

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ ഫൈനല്‍. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മനു ഭാകറാണ് ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ പ്രതീക്ഷ നല്‍കി മുന്നേറിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മനു ഭാകര്‍ ഫൈനലില്‍ കടന്നത്.

യോഗ്യതാ റൗണ്ടില്‍ 580 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാകറിന്‍റെ മുന്നേറ്റം. മറ്റൊരു ഇന്ത്യന്‍ താരം റിഥം സംഗ്വാന്‍ യോഗ്യതാ റൗണ്ടില്‍ പുറത്തായി. 15-ാം സ്ഥാനത്താണ് റിഥം ഫിനിഷ് ചെയ്തത്. നാളെ വൈകീട്ട് മൂന്നരയ്ക്കാണ് ഫൈനല്‍ മത്സരം

You might also like

-