കൊറോണയ്ക്കെതിരെ സംയുക്ത പ്രതിരോധ നീക്കത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം

വിഡിയോ കോണ്‍ഫറന്‍സിലൂടെ ആലോചിച്ച്‌ പ്രതിരോധ നടപടികള്‍ തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു

0

ന്യൂഡല്‍ഹി: ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊറോണയ്ക്കെതിരെ (കൊവിഡ് 19) സംയുക്ത പ്രതിരോധ നീക്കത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് ശക്തമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ സാര്‍ക്ക് രാജ്യങ്ങളോട് നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു.. വിഡിയോ കോണ്‍ഫറന്‍സിലൂടെ ആലോചിച്ച്‌ പ്രതിരോധ നടപടികള്‍ തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. സാര്‍ക്ക് രാജ്യങ്ങളുടെ യോഗത്തിലാണ് മോദിയുടെ നിര്‍ദ്ദേശം.

നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാക് ദേശീയ സുരക്ഷ കൗണ്‍സില്‍ മോദിയുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും.അതേസമയം കൊറോണയെത്തുടര്‍ന്ന് രാജ്യത്തെ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്ത ക‍ര്‍ണാടകത്തില്‍ മാര്‍ച്ച്‌ 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

You might also like

-