കേരളത്തില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നു

മത്സ്യത്തൊഴിലാളികളുടെ സംഘത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും ഉണ്ടെന്നാണ് സൂചന

0

തിരുവനന്തപുരം: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവിടങ്ങളില്‍നിന്നു പോയ മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ സംഘത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും ഉണ്ടെന്നാണ് സൂചന.

അതേസമയം ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

മത്സ്യബന്ധന വിസയില്‍ നാല് മാസം മുമ്ബാണ് ഇരുന്നൂറോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ എത്തിയത്. അതിനിടെയാണ് ഇറാനില്‍ കൊറോണ വൈറസ് ഭീഷണി ഉയര്‍ന്നത്. അതോടെ പുറത്തിറങ്ങാന്‍ പോലും പറ്റാതെ ഇവര്‍ മുറിക്കുള്ളിലായി. ഒരുമുറിയില്‍ ഇരുപത്തിമൂന്നോളംപേരാണ് ഉള്ളത്.
ഇതില്‍ 17പേരും വിഴിഞ്ഞം, പൊഴിയൂര്‍, മറിയനാട് ഭാഗത്തുനിന്നുള്ളവരാണ്. ആഹാരം പോലും ലഭിക്കുന്നതിന് ഇവര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇവരുമായി ബന്ധപ്പെടാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ട്.

You might also like

-