ഇന്ത്യൻ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിൽ: വെളിപ്പെടുത്തലുമായി ഐഎംഎഫ്

അന്താരാഷ്ട്ര നാണ്യ നിധിയുടെ പ്രസ്താവന. ഇന്ത്യ കൂടുതൽ വ്യക്തതയോടെ സാമ്പത്തിക നയങ്ങൾ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യയിലെ ഐഎംഎഫ് പ്രതിനിധി അഭിപ്രായപ്പെട്ടു.

0

ഡൽഹി: ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് മുന്നറിയുപ്പായി അന്താരാഷ്ട നാണ്യ നിധി. കടുത്ത പ്രതിസന്ധിയിലാണ് ഇന്ത്യൻ സാമ്പത്തിക മേഖലയെന്നും നിക്ഷേപത്തിലും ഉപഭോഗത്തിലും വൻ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് പാർലമെൻറ്റിൽ ആവർത്തിച്ച് ധനകാര്യ മന്ത്രി പറയുമ്പോഴും, അതിനെയെല്ലാം തകിടം മറിച്ചുകൊണ്ടായിരുന്നു അന്താരാഷ്ട്ര നാണ്യ നിധിയുടെ പ്രസ്താവന. ഇന്ത്യ കൂടുതൽ വ്യക്തതയോടെ സാമ്പത്തിക നയങ്ങൾ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യയിലെ ഐഎംഎഫ് പ്രതിനിധി അഭിപ്രായപ്പെട്ടു. സാമ്പത്തിക പരിഷ്കരണങ്ങളിൽ സർക്കാർ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

നികുതി വരുമാനവും ഉപഭോഗവും നിക്ഷേപവും കുറഞ്ഞത് മാത്രമല്ല മറ്റു ചില ഘടകങ്ങളും കൂടി ഇന്ത്യൻ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിയെന്നാണ് വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന വിശ്വാസം ഐഎംഎഫ് പ്രകടിപ്പിക്കുന്നില്ല. ശക്തമായ നിലപാടുകൾ അന്താരാഷ്ട്ര ഏജൻസിക്കൾ എടുത്ത സാഹചര്യത്തിൽ മാന്ദ്യമില്ലെന്ന നിലപാടിൽ കേന്ദ്ര സർക്കാരിന് അധികക്കാലം പിടിച്ചു നിൽക്കാനാകില്ല.

2012-2013 സാമ്പത്തികവർഷത്തെ സാമ്പത്തിക വളർച്ച 5.0% ആണ്, ഇതിനു മുമ്പിലത്തെ വർഷത്തിൽ ഇത് 6.2% ആയിരുന്നു. 2010–11 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 9.3% കണ്ട് വർദ്ധിച്ചിരുന്നു. താൽക്കാലികമായിരുന്നു ഈ വളർച്ചാനിരക്ക്. പിന്നീടുള്ള വർഷങ്ങളിൽ ഇത് കുറഞ്ഞു വന്നു. മാർച്ച് 2013 ൽ ഇത് 4.8% ആയി കുറഞ്ഞു. 2013-14 സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വളർച്ച 6.1%-6.7% ആണ്, എന്നാൽ ഭാരതീയ റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം ഈ വളർച്ചാ നിരക്ക് 5.7%. മാത്രമേ ഉണ്ടായിരിക്കുകയുള്ളു നോട്ടു നിരോദനത്തോടെ ഇൻഡയുടെ ജി ഡി പി യിൽ 1 . 8 കുറവുണ്ടായി കഴിഞ്ഞ പാതിവര്ഷമായി ഇൻഡയുടെ സാമ്പത്തിക വളർച്ച ബാനകമാവിധം കുറഞ്ഞുവരികയാണ്

ചൈന, യുഎസ്എ, യുഎഇ, സൗദി അറേബ്യ, സ്വിറ്റ്സർലൻഡ്, ജർമ്മനി, ഹോങ്കോംഗ്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ എന്നിരാജയങ്ങളാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികൾ. 2018-19ൽ ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 64.4 ബില്യൺ ഡോളറായിരുന്നു. സേവനമേഖല, കമ്പ്യൂട്ടർ, ടെലികോം വ്യവസായം എന്നിവ എഫ്ഡിഐയുടെ വരവിന് മുൻനിര മേഖലകളായി തുടരുന്നു. ആസിയാൻ, സാഫ്ത, മെർകോസൂർ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളുമായി ഇന്ത്യക്ക് സ്വതന്ത്ര വ്യാപാര കരാറുകൾ ഉണ്ട്, അവ പ്രാബല്യത്തിൽ അല്ലെങ്കിൽ ചർച്ചയുടെ ഘട്ടത്തിലാണ്. സേവന മേഖല ജിഡിപിയുടെ 55.6% വരും, അതിവേഗം വളരുന്ന മേഖലയായി തുടരുന്നു, അതേസമയം വ്യാവസായിക മേഖലയും കാർഷിക മേഖലയും ഭൂരിഭാഗം തൊഴിൽ സേനയും ഉപയോഗിക്കുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും മാര്ക്കറ്റ് ക്യാപിറ്റലൈസേഷന് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്നാണ്. ലോകത്തെ ആറാമത്തെ വലിയ നിർമ്മാതാക്കളാണ് ഇന്ത്യ, ആഗോള ഉൽപാദനത്തിന്റെ 3% പ്രതിനിധീകരിക്കുന്ന 57 ദശലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 70 ശതമാനവും ഗ്രാമീണരാണ്, അവരുടെ പ്രാഥമിക ഉപജീവന മാർഗ്ഗം കൃഷിയാണ്, ഇത് ഇന്ത്യയുടെ ജിഡിപിയുടെ 50% സംഭാവന ചെയ്യുന്നു. [68] ലോകത്തിലെ ഏഴാമത്തെ വലിയ വിദേശനാണ്യ ശേഖരം 440 ബില്യൺ ഡോളറാണ്. ജിഡിപിയുടെ 68 ശതമാനവുമായി ഇന്ത്യക്ക് ഉയർന്ന ദേശീയ കടമുണ്ട്, അതേസമയം ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനമായി തുടരുന്നു. എന്നിരുന്നാലും, 2019 ലെ സിഎജി റിപ്പോർട്ട് അനുസരിച്ച് യഥാർത്ഥ ധനക്കമ്മി ജിഡിപിയുടെ 5.85% ആണ്.ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ വർദ്ധിച്ചുവരുന്ന മോശം കടത്തെ അഭിമുഖീകരിച്ചു, ഇത് കുറഞ്ഞ വായ്പാ വളർച്ചയ്ക്ക് കാരണമായി,അതോടൊപ്പം തന്നെ എൻ‌ബി‌എഫ്‌സി മേഖലയും പണലഭ്യത പ്രതിസന്ധിയിലായി. ഇന്ത്യ ഉയർന്ന തൊഴിലില്ലായ്മ, വർദ്ധിച്ചുവരുന്ന വരുമാന അസമത്വം, വലിയ ഡിമാൻഡ് മാന്ദ്യം എന്നിവ നേരിടുന്നു

You might also like

-