ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്
ബെംഗളുരുവില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ ജയം ഇന്ത്യ സ്വന്തമാക്കി
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബര ഇന്ത്യക്ക്. ബെംഗളുരുവില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ ജയം ഇന്ത്യ സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബര 2-1 നാണ് ഇന്ത്യ നേടിയത്.ഓസ്ട്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ടോവറിലേറെ ബാക്കിനില്‍ക്കെയാണ് മറികടന്നത്. രോഹിത് ശര്‍മയുടെ സെഞ്ച്വറിയും വിരാട് കോഹ്ലിയുടെ അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യക്ക് തുണയായത്. രോഹിത് 128 പന്തില്‍ നിന്ന് എട്ട് ഫോറും ആറ് സിക്സുമടക്കം 119 റണ്‍സ് നേടി. കോഹ്ലിയാകട്ടെ 91 പന്തുകളില്‍ നിന്ന് 89 റണ്‍സാണ് നേടിയത്.