നികുതി വർദ്ധനക്കായി ട്രംപ് കണ്ടെത്തിയ ഉപാധി ഇരട്ടത്താപ്പാണെന്ന് ഇന്ത്യ

യുക്രെയ്നിൽ നൂറു കണക്കിന് പേർ കൊല്ലപ്പെടുമ്പോഴാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് എന്നാണ് ട്രംപിന്‍റെ ആരോപണം

ഡൽഹി | ഇന്ത്യക്ക് വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. തന്റെ ഔദ്യോ​ഗിക ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുന്നു. യുക്രെയിനിൽ എത്രപേർ കൊല്ലപ്പെടുന്നു എന്നതവർ കാര്യമാക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.  ഇന്ത്യക്കെതിരെ വീണ്ടും നികുതി ഏർപ്പെടുത്തിയ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇന്ത്യ. അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ട്രംപിൻറെ ഭീഷണി ഇതിനെതിരെയാണ് വിദേശകാര്യ മന്ത്രാലയം മനിലപാട് വ്യ്കതമാക്കിയത് . ശക്തമായ ഭാഷയിലാണ് ഇന്ത്യയുടെ മറുപടി.
യുക്രെയ്നിൽ നൂറു കണക്കിന് പേർ കൊല്ലപ്പെടുമ്പോഴാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് എന്നാണ് ട്രംപിന്‍റെ ആരോപണം. എന്നാൽ യുക്രെയ്ൻ – റഷ്യ സംഘർഷം തുടങ്ങിയപ്പോൾ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രോത്സാഹിപ്പിച്ചതാണെന്നും ആഗോള എണ്ണ വില പിടിച്ചു നിർത്തിയത് ഇന്ത്യയുടെ ഈ തീരുമാനമെന്നും വിദേശകാര്യ വക്താവ് വക്തമാക്കി

റഷ്യയിൽനിന്നും അമേരിക്ക ഇറക്കുമതിചെയുന്നത് ട്രാപ്പിനെ ബോധ്യപെടുത്തിയാണ് ഇന്ത്യയുടെ പ്രതികരണം. അമേരിക്ക റഷ്യയിൽ . ആണവ വ്യവസായത്തിനായുള്ള യുറേനിയം ഹെക്സാഫ്ലൂറൈഡ്, ഇവി വ്യവസായത്തിനായുള്ള പലേഡിയം, രാസവളങ്ങൾ, രാസവസ്തുക്കൾ എന്നിവ യുഎസ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുന്നുകരയാവും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ട്രംപിനെ അറിയിച്ചു .

You might also like

-