BREAKING NEWS ഇന്ത്യ സമ്പൂർണ്ണ ലോക് ഡൌൺ 21 ദിവസത്തേക്ക് രാജ്യം അടച്ചിടും
ലോക് ഡൌൺ സമയത്തു വീട് വിട്ട് ആരും പുറത്തു വരരുതെന്ന് പ്രധാനമന്ത്രി ജങ്ങളോട് അഭ്യർത്ഥിച്ചു
കോവിഡ് പ്രതിരോധത്തിന് പതിനയ്യായിരം കോടി കോടിരൂപയുടെ പകജ്ജ് പ്രധാനമന്ത്രി പ്രഖ്യപിച്ചു തുക ആശുപത്രി ഉപകാരങ്ങളും മരുന്നുകളും വാങ്ങാൻ ഉപയോഗിക്കും
ഡൽഹി :ഡൽഹി :രാജ്യത്തു സമ്പൂർണ്ണ ലോക് ഏർപ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു എന്ന് അര്ധരാത്രി മുതൽക്കാണ് ഭാരതം സമ്പൂർണ്ണമായി ലോക് ഡൌൺ ആകുന്നത് ലോക് ഡൌൺ 21 ദിവസത്തേക്കാണ് ഏർപ്പെടുത്തുക ലോക് ഡൌൺ സമയത്തു വീട് വിട്ട് ആരും പുറത്തു വരരുതെന്ന് പ്രധാനമന്ത്രി ജങ്ങളോട് അഭ്യർത്ഥിച്ചു .പ്രധാനമന്ത്രിയെന്ന നിലയിലല്ല നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയിലാണ് ഇതു പറയുന്നത്. നിങ്ങളുടെ ചില ആഴ്ച്ചകൾ എനിക്ക് തരണമെന്ന് പറഞ്ഞിരുന്നു. അതാണിപ്പോൾ ചോദിക്കുന്നത്. ജനത കർഫ്യൂവിനെ എല്ലാവരും പിന്തുണച്ചതിൽ സന്തോഷമുണ്ട്. അതുപോലെ ഈ പറയുന്നതും കേൾക്കണമെന്ന് എല്ലാവരോടും കൈകൂപ്പി അഭ്യർത്ഥിക്കുന്നു. കോവിഡിനെ നേരിടാൻ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു രോഗത്തിന്റെ വ്യപനം തടയാൻ എല്ലാവരും വീടുവിട്ട് പുറത്തിറങ്ങരുത് . കൊറോണ വയറസിന്റെ വ്യാപനം തടയുന്നതിൽ വികിസിത രാഷ്രങ്ങൾ പോലും രോഗവ്യാപനം തടയുന്നതിൽ പരാജയപെട്ടു അമേരിക്കയും ഇറ്റലിയും കൊറോണ രോഗപടർന്നതു ലോകം കണ്ടതാണ്. ലോക് ഡൌൺ അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ല ആരും വീടിനു മുന്നിലുള്ള ലക്ഷമാണ രേഖ മറികടക്കരുത് ഈ തീരുമാനം ഓരോ പൗരനെയും രോഗത്തിൽ നിന്നും രക്ഷിക്കാനാണ്