പുൽവാമ ആക്രമണത്തിൽ തെളിവ് കൈമാറി ഇന്ത്യ

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇന്ത്യൻ നടപടി.പുല്‍വാമ ആക്രമണത്തിനു പിന്നില്‍ ജയ്ഷ് ഇ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയാണെന്നും ഈ സംഘടനയുമായി പാകിസ്ഥാന് ബന്ധമുണ്ടെന്നതിനുമുള്ള തെളിവുകളാണ് കൈമാറിയതെന്ന്

0

ഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷ് ഇ- മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. പുല്‍വാമയിലെ ഭീകരാക്രമണത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്താമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇന്ത്യൻ നടപടി.പുല്‍വാമ ആക്രമണത്തിനു പിന്നില്‍ ജയ്ഷ് ഇ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയാണെന്നും ഈ സംഘടനയുമായി പാകിസ്ഥാന് ബന്ധമുണ്ടെന്നതിനുമുള്ള തെളിവുകളാണ് കൈമാറിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മേഖലയിൽ തീവ്രവാദം ഇല്ലാതാക്കുന്നതിനാവശ്യമായ നടപടി പാകിസ്ഥാന്‍ സ്വീകരിക്കുമെന്നാണ് ഇന്ത്യ കരുതുന്നതെന്ന് പാക് സ്ഥാനപതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തയാറാണെന്ന് ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. തീവ്രവാദം അവസാനിപ്പിക്കാന്‍ ഏതുതരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും പാക് പ്രധാനമന്ത്രി പ്രത്യാശപ്രകടിപ്പിച്ചിരുന്നു.

അണ്വായുധ ശക്തികളായ പാകിസ്താനും ഇന്ത്യയും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ക്കിടെ പക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തോട് ഇന്ത്യ പ്രതികരിച്ചത് നിര്‍ണ്ണായക ചുവടുവയ്പായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം തെളിവ് കൈമാറിയതിലൂടെ പുല്‍വാമ ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്താമെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവന ആത്മാര്‍ഥതയോടെ ഉള്ളതാണോയെന്ന് പരിശോധിക്കുകയെന്ന ലക്ഷ്യവും ഇന്ത്യയ്ക്കുണ്ട്.

 

You might also like

-