ഇലക്ട്രിക് കാറിന് നല്ലകാലം . വാങ്ങുന്നവർക്ക് ലോട്ടറി !

ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. ഇതു ഇലട്രിക് കാര് വിപണിയിൽ പുത്തൻ ചലങ്ങൾ ഉണ്ടാക്കും . കാർ നിർമ്മാതാക്കൾ മാത്രമല്ല കാര് വാങ്ങുന്നവർക്കും ഗുണകരമാകും വിധമാണ് ബജറ്റ് പ്രഖ്യപനം

0

ഡൽഹി :ഇന്ത്യൻ വിപണിക്ക് അത്ര പരിചിതമല്ലാത്ത ഇലട്രിക് കാറുകൾക്ക് ഇനി പ്രിയമേറും ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനവുമായി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വന്‍ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. ഇതു ഇലട്രിക് കാര് വിപണിയിൽ പുത്തൻ ചലങ്ങൾ ഉണ്ടാക്കും . കാർ നിർമ്മാതാക്കൾ മാത്രമല്ല കാര് വാങ്ങുന്നവർക്കും ഗുണകരമാകും വിധമാണ് ബജറ്റ് പ്രഖ്യപനം.

പരിസ്ഥി സംരക്ഷണം മുൻനിർത്തിയും ഇന്ധന ദൗർലഭ്യം കണക്കിയുമാണ് കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യപിച്ചിട്ടുള്ളത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം ജി.എസ്.ടി കൌണ്‍സിലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. ഇതുകൂടാതെ ഉപഭോക്താക്കള്‍ക്ക് ആദായ നികുതിയില്‍ അധിക ഇളവ് നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ആദായ നികുതിയില്‍ 1.5 ലക്ഷത്തിന്റെ പലിശയിളവാണ് ലഭിക്കുക. ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കാനായി ഏപ്രില്‍ ഒന്നിന് തന്നെ പതിനായരം കോടി രൂപയുടെ FAME II പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നാലോളംകമ്പനികളുടെ ഇലട്രിക് കാറുകളാണ് .ഉള്ളത് ഇവക്ക് പെട്രോൾ ഡീസൽ കാറുകളുടെ മേന്മകളെല്ലാത്തതിനാൽ വിപണിയിൽ അത്ര പ്രിയമൊന്നു ലഭിച്ചട്ടില്ല.അതേസമയം നിരവധി കമ്പനികൾ ഇലട്രിക് കാറുകളുടെ നിർമ്മാണത്തിലേക്ക് അടുത്തിടെ ചുവടുമാറ്റം വരുത്തിയിട്ടുണ്ട്
Atom Motors ‘Graphene-22′(To Be Launched Soon).
Mahindra e-Verito.
Mahindra e2o.

Tata Tigor EV 2019

 

You might also like

-