രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 158,086 ഇരുപത്തിനാലുമണിക്കൂറിനിടെ മരിച്ചത് 170 പേര്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 170 പേര്‍ മരിക്കുകയും 6385 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 64426 പേർ രോഗം മുക്തരായി. രാജ്യത്ത് രോഗമുക്തി നിരക്ക് 42.4% ഉം മരണനിരക്ക് 2.86% ആണ്

0

ഡൽഹി :രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 158,086 . ഇതു വരെ 4,534പേർ കോവിഡ് ബാധിച്ച് മരിച്ചു.മഹാരാഷ്ട്ര തമിഴ്നാട് ഗുജറാത്ത് ,എന്നിവിടങ്ങളിൽ വൻതോതിലാണ് പടന്നുകൊണ്ടിരിക്കുന്നതു മഹാരാഷ്ട്രയിൽ രോഗ ബാധിതരുടെ എണ്ണം 56948 ആയി .ഇതു വരെ 32.42 ലക്ഷം കോവിഡ് പരിശോധനകൾ നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 170 പേര്‍ മരിക്കുകയും 6385 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 64426 പേർ രോഗം മുക്തരായി. രാജ്യത്ത് രോഗമുക്തി നിരക്ക് 42.4% ഉം മരണനിരക്ക് 2.86% ആണ്.135 സർക്കാർ ലാബുകളും 189 സ്വകാര്യ ലാബുകളും കോവിഡ് പരിശോധന നടത്തുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ പുതിയതായി 105 കോവിഡ് മരണവും 2190 കേസുകളും സ്ഥിരീകരിച്ചു. സംസ്ഥാത്ത് 75 പൊലീസുദ്യോസ്ഥര്‍ക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ കോവിഡ് മരണം 1897 ആണ്. 17918 പേർക്ക് അസുഖം ഭേദമായി ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 792 കോവിഡ് പോസീറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികകളുടെ എണ്ണം15257 ആയി മരണ സഖ്യ 303 ആണ്.

ഗുജറാത്തിൽ 23 മരണവും 376 പുതിയ കോവിഡ് കേസും കൂടി സ്ഥിരീകരിച്ചു. ആകെ രോഗികൾ 15,205 ഉം മരണം 938 ആയി.രാജസ്ഥാനില്‍ രണ്ട് മരണവും 109 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. യു.പിയിൽ 277 ഉം ബംഗാളിൽ 183 അസുഖ ബാധിതരെ കൂടി കണ്ടെത്തി കശ്മീരിൽ 162 ഒഡീഷയില്‍ 76 ഉം അസമിൽ 60 ഉം കോവിഡ് കേസുകൾ പുതിയതായി സ്ഥിരീകരിച്ചു.

You might also like

-