രാജ്യത്ത് കോവിഡ് മരണം1,323 ,24 മണിക്കൂറിനുള്ളിൽ 71 മരണങ്ങൾ

രാജ്യത്ത് കോവിഡ് -19 ബാധിച്ചുള്ള മരണം 1,223 (1,323 )ആയി ഉയർന്നു. ശനിയാഴ്ച രാത്രി വരെ 37,776 (39,699 )കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ 71 മരണങ്ങളും 2,411 പേരിൽ രോഗബാധയും സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 26,565 ആണ്, 10,017 പേർ സുഖം പ്രാപിച്ചു

0

ഡൽഹി: രാജ്യത്ത് കോവിഡ് -19 ബാധിച്ചുള്ള മരണം 1,223 (1,323 )ആയി ഉയർന്നു. ശനിയാഴ്ച രാത്രി വരെ 37,776 (39,699 )കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ 71 മരണങ്ങളും 2,411 പേരിൽ രോഗബാധയും സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 26,565 ആണ്, 10,017 പേർ സുഖം പ്രാപിച്ചു

ഇതുവരെ 26.52 ശതമാനം രോഗികൾ സുഖം പ്രാപിച്ചുവെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം മുതൽ 71 മരണങ്ങൾ റിപ്പോർട്ട് ചെയ്തു – മഹാരാഷ്ട്രയിൽ നിന്ന് 26, ഗുജറാത്തിൽ 22, മധ്യപ്രദേശിൽ നാല്, രാജസ്ഥാനിൽ നാല്, കർണാടകയിൽ മൂന്ന്, ദില്ലി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രണ്ട് വീതം, ബീഹാർ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

1,223 മരണങ്ങളിൽ 485 എണ്ണം മഹാരാഷ്ട്രയിലാണ്. ഗുജറാത്ത് (236), മധ്യപ്രദേശ് (145), രാജസ്ഥാൻ (62), ദില്ലി (61), യുപി (43), പശ്ചിമ ബംഗാളിലും ആന്ധ്രാപ്രദേശിലും 33 വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

തമിഴ്‌നാട്ടിൽ 28 ഉം തെലങ്കാനയിൽ 26 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പഞ്ചാബിൽ 20 മരണങ്ങളും ജമ്മു കശ്മീരിൽ എട്ട്, ഹരിയാനയിലും കേരളത്തിലും നാലു വീതവും ജാർഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിൽ മൂന്ന് പേർ വീതവും മരിച്ചു.

മേഘാലയ, ഹിമാചൽ പ്രദേശ്, ഒഡീഷ, അസം എന്നീ രാജ്യങ്ങളിൽ ഓരോ മരണമാണ് റിപ്പോർട്ട് ചെയ്തതെന്ന് മന്ത്രാലയത്തിന്‍റെ കണക്കിൽ പറയുന്നു.

വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച മരണങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ മന്ത്രാലയത്തിന്റെ കണക്കുകളിൽ കാലതാമസമുണ്ടായിട്ടുണ്ട്. കേസുകൾ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് നൽകുന്നതിലെ താമസമാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറുന്നു.

ശനിയാഴ്ച വൈകുന്നേരം അപ്ഡേറ്റ് ചെയ്ത മന്ത്രാലയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിൽ നിന്നാണ്, 11,506, ഗുജറാത്ത് (4,721), ഡൽഹി (3,738), എംപി (2,719), രാജസ്ഥാൻ (2,666), തമിഴ്‌നാട് (2,526) യുപി (2,455) എന്നീ സംസ്ഥാനങ്ങളാണ് പിന്നിലുള്ളത്.

കേസുകളുടെ എണ്ണം ആന്ധ്രയിൽ 1,525 ഉം തെലങ്കാനയിൽ 1,057 ഉം ആയി. പശ്ചിമ ബംഗാളിൽ 795, പഞ്ചാബിൽ 772, ജമ്മു കശ്മീരിൽ 639, കർണാടകയിൽ 598, കേരളത്തിൽ 498, ബീഹാറിൽ 471 എന്നിങ്ങനെയാണ്.

ഹരിയാനയിൽ 360 കേസുകളും ഒഡീഷയിൽ 154 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൊത്തം 111 പേർക്ക് ജാർഖണ്ഡിലും 88 പേർക്ക് ചണ്ഡിഗഡിലുമാണ് രോഗം ബാധിച്ചത്.

ഉത്തരാഖണ്ഡിൽ 58, അസം, ഛത്തീസ്ഗഢ് 43 വീതവും ഹിമാചൽ പ്രദേശിൽ 40 കേസുകളും റിപ്പോർട്ട് ചെയ്തു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് മുപ്പത്തിമൂന്ന് കേസുകളും ലഡാക്കിൽ 22 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മേഘാലയയിൽ 12ഉം, പുതുച്ചേരി എട്ടും, ഗോവയിൽ ഏഴും കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. മണിപ്പൂരിലും ത്രിപുരയിലും രണ്ട് കേസുകൾ വീതവും മിസോറാമിലും അരുണാചൽ പ്രദേശിലും ഓരോ കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

You might also like

-